ജന്മനാ ശ്വാസകോശ വാൽവില്ലാത്ത കുഞ്ഞ്; അപൂർവ ശസ്ത്രക്രിയയിലൂടെ പുതുജീവൻ


കെ.വി. രാജശേഖരൻ

Representative Image| Photo: Canva.com

പുണെ: പുണെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ-തൊറാസിക് സയൻസസിലെ (എ.ഐ.സി.ടി.എസ്.) ഡോക്ടർമാർ സങ്കീർണ ഹൃദ്രോഗമുള്ള നവജാതശിശുവിന് പുതുജീവൻ നൽകി. ജന്മനാ ശ്വാസകോശ വാൽവില്ലാത്ത കുഞ്ഞിന് നൂതന ശസ്ത്രക്രിയയിലൂടെ പരിഹാരം കാണുകയായിരുന്നു. പേറ്റന്റ് ഡക്‌ടസ് ആർട്ടീരിയോസസ് (പി.ഡി.എ.) സ്റ്റെന്റിങ് എന്ന ശസ്ത്രക്രിയക്കാണ് കുഞ്ഞിനെ വിധേയനാക്കിയത്.

2.5 കിലോ ഭാരമുള്ള കുഞ്ഞ് ശ്വാസകോശ വാൽവില്ലാത്ത പൾമണറി അട്രേഷ്യ എന്ന അവസ്ഥയിലാണ് ജനിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.പൾമണറി ധമനികളിലേക്കുള്ള രക്തപ്രവാഹം നിലനിർത്തുന്നത് പി.ഡി.എ. വഴിയാണ്. ചെറിയ കുഴൽപോലെയുള്ള ഘടനയാണിത്. ജനനശേഷം ഇതിൽ തടസ്സമുണ്ടാകുന്നതാണ് രോഗം. നൂതന ശസ്ത്രക്രിയയിലൂടെ അടഞ്ഞ വാൾവിനുള്ളിൽ സ്റ്റെൻറ് ഘടിപ്പിച്ചാണ് ഈ അവസ്ഥയ്ക്ക് പരിഹാരംകണ്ടത്. ഹൃദ്രോഗ വിദഗ്‌ധർ, കാർഡിയോ-തൊറാസിക് സർജൻ, കാർഡിയാക് അനസ്തെറ്റിസ്റ്റ് എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.

സങ്കീർണമായ കാർഡിയോ-തൊറാസിക് ശസ്ത്രക്രിയകൾ, പൾമണറി, ഇന്റർവെൻഷണൽ റേഡിയോളജി, പാത്തോളജി എന്നിവ കൈകാര്യംചെയ്യുന്ന പ്രധാന സ്ഥാപനമാണ് പുണെയിലെ ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോ തൊറാസിക് സയൻസ്.

Content Highlights: doctors at aicts successfully perform rare stenting procedure in newborn


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented