ആത്മവിശ്വാസത്തോടെയുള്ള പുഞ്ചിരി വീണ്ടെടുക്കണ്ടേ? പല്ലുകള്‍ പുനഃസ്ഥാപിക്കാനുള്ള ചികിത്സാരീതികളറിയാം


ഡോ. റബീബ

Representative Image | Photo: Gettyimages.in

രോഗ്യകരമായ വ്യക്തിത്വം നിലനിര്‍ത്തുന്നതില്‍ നമ്മുടെ പല്ലുകള്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകജനസംഖ്യയെ ബാധിക്കുന്ന നൂറു ആരോഗ്യാവസ്ഥകളില്‍ പല്ലിന്റെ നഷ്ടം പട്ടികപ്പെടുത്തിയിട്ടുണ്ട്.

നഷ്ടപ്പെട്ട പല്ല് മാറ്റിവയ്ക്കുന്നതിലെ പ്രധാന ഘടകങ്ങളില്‍ ഒന്നാണ് അതിനെക്കുറിച്ചുള്ള സ്വയം അവബോധം. ദന്താരോഗ്യം നിലനിര്‍ത്തുന്നതിനെ കുറിച്ച് നമ്മളെ ബോധവാന്മാരാക്കാനാണ് വേള്‍ഡ് ടെണ്ടല്‍ ഫെഡറേഷന്‍, മാര്‍ച്ച് 20 'World Oral Health day' അഥവാ ലോക ദന്താരോഗ്യ ദിനമായി ആചരിക്കുന്നത്. 'Be proud of your mouth for a lifetime of smiles' എന്നതാണ് ഈ വര്‍ഷം ദന്താരോഗ്യദിനം മുന്നോട്ടുവെയ്ക്കുന്ന ആശയം.

നമ്മുടെ നഷ്ടപ്പെട്ടുപോയ പുഞ്ചിരി വീണ്ടെടുത്ത് ആത്മവിശ്വാസത്തോടെ തുടര്‍ന്നും പുഞ്ചിരിക്കാനുള്ള മാര്‍ഗങ്ങളാണ് നമ്മള്‍ നോക്കേണ്ടത്. പല്ലുകള്‍ നഷ്ടപ്പെടുന്നത് ജീവിതത്തിലെ ഒരു ഘട്ടത്തില്‍ എല്ലാവരെയും ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. നഷ്ടപ്പെട്ട പല്ലുകളുടെ എണ്ണത്തെയും അവയുടെ സ്ഥാനം പോലെയുള്ള മറ്റ് ഘടകങ്ങളെയും ആശ്രയിച്ച് വിവിധ അസ്വസ്ഥതകളാണ് ഇവ പ്രകടമാക്കാറുള്ളത്. ഒന്നോ അതിലധികമോ പല്ലുകള്‍ നഷ്ടപ്പെടുന്നതിനെ partial edentulism എന്ന് വിളിക്കുന്നു. അതേസമയം നിങ്ങളുടെ എല്ലാ പല്ലുകളും നഷ്ടപെടുന്നത് edentulism എന്നറിയപ്പെടുന്നു.

പല്ലുകള്‍ നഷ്ടപ്പെടാനുള്ള കാരണങ്ങള്‍

പല്ലുകള്‍ നഷ്ടപ്പെടുന്നതിന്റെ സങ്കീര്‍ണതകളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് മുമ്പ് മുതിര്‍ന്നവരില്‍ പല്ലുകള്‍ നഷ്ടപ്പെടുന്നതിന്റെ കാരണങ്ങളെക്കുറിച്ച് ആദ്യം സംസാരിക്കാം.

 • പെരിയോഡോന്റല്‍ അല്ലെങ്കില്‍ മോണരോഗം: മുതിര്‍ന്നവരില്‍ പല്ലുകള്‍ നഷ്ടപ്പെടുന്നതിനുള്ള ഏറ്റവും സാധാരണ കാരണം മോണയുടെ വീക്കവും അണുബാധയുമാണ്.
 • ശാരീരിക ആഘാതം: കായികതാരങ്ങള്‍ക്ക് അവരുടെ മുറിവുകള്‍ക്ക് ശാരീരിക പരിക്കുകള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ആത്യന്തികമായി പല്ല് നഷ്ടപ്പെടുന്നതിലേക്ക് നയിച്ചേക്കാം.
 • പല്ലുകളിലെ പോട്: സാധാരണയായി പല്ലുകള്‍ നഷ്ടപ്പെടുത്തുന്ന ഒരു കാരണമാണ് പല്ലുകളിലെ പോട്. പോടുകള്‍ പല്ലിനെ ദ്രവിപ്പിക്കുന്നു. ക്രമേണ അവ എടുത്തുകളയേണ്ട സാഹചര്യത്തിലെത്തിക്കുന്നു.
 • ജന്മനാനഷ്ടപ്പെട്ട പല്ലുകള്‍: ചില സമയങ്ങളില്‍ വിസ്ഡം ടൂത്, premolar (മുന്നിലെ പല്ലുകള്‍ക്കും അണപല്ലുകള്‍ക്കും ഇടയിലെ പല്ല്), incisors (മുന്നിലെ പല്ലുകള്‍) അങ്ങനെ ചില പ്രത്യേക പല്ലുകള്‍ ക്രമമായി വരാത്തത് മൂലം ഉണ്ടാകുന്ന വിഷമങ്ങള്‍ പല്ല് വയ്ക്കാന്‍ ഇടവരത്താം.
 • മെഡിക്കല്‍ അവസ്ഥകള്‍: എക്ടോടിര്‍മല്‍ ഡിസ്പ്ലേസിയ തുടങ്ങിയ വ്യക്തിയുടെ ജനിതക സംബന്ധമായ രോഗങ്ങള്‍ കാരണവും പല്ലുകള്‍ വരാതിരിക്കാo.
 • പല്ലുകള്‍ നഷ്ടപെടുന്നതുകൊണ്ടുള്ള പ്രശ്നങ്ങള്‍: പല്ലുകള്‍ നഷ്ടപ്പെടുന്നതുകൊണ്ട് നിങ്ങള്‍ക്ക് ദൈനംദിന ജീവിതത്തില്‍ വിവിധ പ്രശ്നങ്ങള്‍ നേരിടാം.
നഷ്ടപ്പെട്ട പല്ല് ശരിയാക്കാത്തതിന്റെ അനന്തരഫലങ്ങള്‍ പലതാണ്

 • കടിക്കുമ്പോള്‍ നിങ്ങളുടെ താടികള്‍ ശരിയായി ഒത്തുചേരാത്തതുമൂലം അതുസംബന്ധിച്ച പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
 • അനുചിതമായ കടിയുടെ ഫലമായി മുഖത്ത് പേശി വേദന, ജോയിന്റ് പെയിന്‍ എന്നിവ അനുഭവപ്പെടാം.
 • പല്ലിന്റെ വിടവുകള്‍ വര്‍ധിച്ചേക്കാം
 • സംസാര പ്രശ്നങ്ങള്‍ അനുഭവപ്പെടാം
 • നഷ്ടപ്പെട്ട പല്ലിന്റെ വിടവിലേക്ക് എതിര്‍ഭാഗത്തെ പല്ല് കേറി വരാം (supraeruption).
 • പല്ലിന്റെ വിടവുകളില്‍ ഭക്ഷണവും മറ്റു പദാര്‍ത്ഥങ്ങളും കുടുങ്ങി പോടുകള്‍, മോണരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാവാം.
 • അടുത്തുള്ള പല്ലുകള്‍ നഷ്ടപ്പെട്ട പല്ലിന്റെ ദിശയിലേക്ക് ചരിഞ്ഞേക്കാം. ഇത് പിന്നീട് വൃത്തിയാക്കാനും, ചവയ്ക്കല്‍ സംബന്ധിച്ച ബുദ്ധിമുട്ടുകളിലേക്കും നയിച്ചേക്കാം
 • നിങ്ങളുടെ രൂപത്തിലും പുഞ്ചിരിയും ഉണ്ടാവുന്ന പെട്ടെന്നുള്ള മാറ്റം മൂലം നിങ്ങള്‍ക്ക് ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം.
നഷ്ടപ്പെട്ട ചിരി എങ്ങനെ വീണ്ടെടുക്കാം?

നിങ്ങളുടെ നഷ്ടപ്പെട്ട പുഞ്ചിരിയും രൂപവും തിരികെ ലഭിക്കാന്‍ സഹായിക്കുന്ന വിഭാഗത്തിന് dentistry യില്‍ Prosthodontics എന്ന് വിളിക്കുന്നു. Prosthodontist നിങ്ങളുടെ പല്ലുകള്‍ വിശകലനം ചെയ്ത് വിവിധ ചികിത്സാരീതികള്‍ ആസൂത്രണം ചെയ്യുന്നു. നഷ്ടപ്പെട്ട പല്ലുകള്‍ പുനഃസ്ഥാപിക്കാന്‍ വിവിധതരത്തിലുള്ള ചികിത്സാരീതികള്‍ ഇന്ന് ലഭ്യമാണ്. ഏതൊക്കെയാണ് അവയെന്ന് നമുക്ക് നോക്കാം.

ദന്തസെറ്റുകള്‍ ( removable complete dentures/ partial dentures)

ദന്ത സെറ്റുകള്‍ രണ്ട് തരത്തിലാണ് ഭാഗികമോ പൂര്‍ണമോ ആയ സെറ്റുകള്‍. ഇവ അഴിച്ചു വയ്ക്കാവുന്നതും വായില്‍ തിരിച്ചു വയ്ക്കാവുന്നതുമാണ്, ആയതിനാല്‍ പല്ല് വെക്കുന്നതിലെ ഏറ്റവും ചിലവ് കുറഞ്ഞ ചികിത്സാരീതിയും ഇതാണെന്ന് പറയാം.

ഉറപ്പിച്ചു വെക്കുന്ന പല്ലുകള്‍

നഷ്ടപ്പെട്ട പല്ലിന്റെ സ്ഥാനത്ത് പുതിയ പല്ലുകള്‍ ഉറപ്പിച്ചു വയ്ക്കുന്ന ചികിത്സാ രീതിയാണ് fixed partial denture -FPD (ബ്രിഡ്ജുകള്‍). ഇവ അടുത്തുള്ള പല്ലിന്റെ സഹായത്തോടെയാണ് വെക്കുന്നത്. ഇവ ദന്തഡോക്ടര്‍ സിമന്റ് ഉപയോഗിച്ച് ഉറപ്പിക്കുന്നതിനാല്‍ രോഗികള്‍ക്ക് നീക്കം ചെയ്യാന്‍ സാധിക്കുകയില്ല. ഫുള്‍ മെറ്റല്‍ സെറാമിക്സ്, മെറ്റല്‍ ഫ്രീ സെറാമിക്സ്, ഫുള്‍ മെറ്റല്‍ എന്നിങ്ങനെ വിവിധ വസ്തുകളില്‍ നിന്നാണ് ബ്രിഡ്ജുകള്‍ നിര്‍മ്മിക്കുന്നത്. ഒരു FPD യുടെ പ്രധാനനേട്ടം പല്ലുകള്‍ കൃത്യമായി ഉറപ്പിച്ചുവെക്കാം എന്നതാണ്. അതുമൂലം നീക്കം ചെയ്തു വെക്കുന്ന പല്ല് സെറ്റുകളെ അപേക്ഷിച്ചു സ്ഥിരവും കൂടുതല്‍ സ്വഭാവികതയും നല്‍കാന്‍ സാധിക്കുന്നു.

ഡെന്റല്‍ ഇംപ്ലാന്റ്

നഷ്ടപ്പെട്ട പല്ലിന്റെ വേരുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന ചെറിയ സ്‌ക്രൂ അടങ്ങുന്ന അത്യാധുനിക ചികിത്സാരീതിയാണ് ഡെന്റല്‍ ഇംപ്ലാന്റുകള്‍. അവ സര്‍ജിക്കല്‍ ഗ്രേഡ് ടൈറ്റാനിയം അല്ലെങ്കില്‍ സെറാമിക്സ് എന്നിവ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. നിങ്ങളുടെ മേല്‍ താടി / കീഴ് താടിയിലെ എല്ലില്‍ ഉറപ്പിച്ചതിനു ശേഷം crown/cap, FPD (ബ്രിഡ്ജുകള്‍), പല്ല് സെറ്റുകള്‍ എന്നിവ ഉറപ്പിച്ചു വെക്കാനാവുന്നു. നിങ്ങളുടെ പല്ലുകളില്‍ ഭൂരിഭാഗവും അല്ലെങ്കില്‍ മുഴുവനായും നഷ്ടപ്പെട്ടാല്‍ നീക്കം ചെയ്യാവുന്നതും (implant supported overdenture) നീക്കം ചെയ്യാത്തതുമായ (implant supported fixed denture) ഇമ്പ്ലാന്‍ഡ് പിന്തുണയ്ക്കുന്ന നിരവധി ചികിത്സാരീതികള്‍ ലഭ്യമാണ്. ഇവയും രോഗികള്‍ക്കു കൂടുതല്‍ സ്വഭാവികതയും പൂര്‍ണതയും നല്‍കുന്നു.

ദന്തക്ഷയം, മോണരോഗം, അല്ലെങ്കില്‍ മറ്റു പരിക്കുകള്‍ എന്നിവ കാരണം നിങ്ങള്‍ക്ക് പല്ല് നഷ്ടപ്പെട്ടാലും, നഷ്ടപ്പെട്ട പല്ല് മാറ്റിസ്ഥാപിക്കുന്നതിനുള്ള ഓപ്ഷനുകളെക്കുറിച്ച് ദന്തരോഗവിദഗ്ധനോട് സംസാരിക്കുക. ഈ ചികിത്സാ ഉപാധികള്‍ ഫലപ്രദമാണ്, മിക്ക കേസുകളിലും, ഒരു ഡെന്റല്‍ ഇംപ്ലാന്റ്, ബ്രിഡ്ജ്, അല്ലെങ്കില്‍ ഭാഗിക ദന്തങ്ങള്‍ എന്നിവ വര്‍ഷങ്ങളോളം അല്ലെങ്കില്‍ പതിറ്റാണ്ടുകളോളം സ്ഥിരമായ ബ്രഷിംഗും പരിചരണവും കൊണ്ട് നിലനില്‍ക്കും. അങ്ങനെ നമ്മുടെ നഷ്ടപ്പെട്ടു പോയ പുഞ്ചിരി വീണ്ടെടുക്കുകയും മറ്റു ബുദ്ധിമുട്ടുകളില്‍ നിന്നും ആശ്വാസം കിട്ടുകയും നിങ്ങളുടെ ജീവിത ഗുണനിലവാരം കൂട്ടുകയും ചെയ്യാം. ഈ ദന്താരോഗ്യദിനത്തില്‍ നഷ്ടപ്പെട്ടുപ്പോയ പുഞ്ചിരി വീണ്ടെടുക്കാന്‍ നമുക്കു കൈകോര്‍ക്കാം.

(ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍, എറനാട് ബ്രാഞ്ച് അംഗമാണ് ലേഖിക)

Content Highlights: doctor talks about the various treatment methods to replace lost teeth

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Rahul Gandhi

1 min

രാഹുലിനെ അയോഗ്യനാക്കിയ സംഭവം നിരീക്ഷിച്ചു വരുന്നെന്ന് യു.എസ്.

Mar 28, 2023


ഗാനമേളയുടെ ചിത്രീകരണ വേളയില്‍

2 min

എട്ടില്‍ തോറ്റതുകൊണ്ട് കോളേജില്‍ എത്താന്‍ വൈകി; ഇന്നച്ചന്‍ പറഞ്ഞതുകേട്ട് എല്ലാവരും ചിരിച്ചു- അമ്പിളി

Mar 27, 2023


innocent actor driver vishnu p unnikrishnan about actor loksabha election

1 min

ഡ്രെെവർ വിഷ്ണുവിനോട് ഇന്നസെന്റ് പറയും 'ഓവർടൈം നീയല്ല, ഞാൻ നിശ്ചയിക്കും'

Mar 28, 2023

Most Commented