തൈറോയ്ഡ് രോഗികള്‍ കാബേജും കോളിഫ്ളവറും ഒഴിവാക്കണോ?; മിഥ്യാധാരണകളും വസ്തുതകളും


By ഡോ.അജീഷ് ടി.

1 min read
Read later
Print
Share

Representative Image | Photo: Canva.com

ലോകമെമ്പാടും തൈറോയ്ഡ് ദിനമായി ആചരിക്കുന്ന ദിവസമാണ് മേയ് 25. തൈറോയ്ഡ് രോഗങ്ങളുമായി ബന്ധപ്പെട്ട് ധാരാളം മിഥ്യാധാരണകള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇവയുടെയെല്ലാം പിന്നിലെ വസ്തുത യോഗ്യതയുള്ള ഡോക്ടര്‍മാരോട് ചോദിച്ചറിഞ്ഞ ശേഷം മാത്രമേ ഭക്ഷണക്രമത്തിലും ജീവിതചര്യയിലുമെല്ലാം മാറ്റങ്ങള്‍ വരുത്താന്‍ പാടുള്ളൂ. തൈറോയ്ഡ് രോഗങ്ങളുമായി ബന്ധപ്പെട്ട് സാധാരണ കേട്ടുവരുന്ന ഏതാനും ചില മിഥ്യാധാരണകളും അവയ്ക്കുപിന്നിലെ യാഥാര്‍ഥ്യങ്ങളും അറിഞ്ഞിരിക്കേണ്ടത് അത്യാവശമാണ്.

ആദ്യത്തേത് ആഹാരക്രമവുമായി ബന്ധപ്പെട്ട തെറ്റായ ധാരണയാണ്. തൈറോയ്ഡ് രോഗികള്‍ പാലിക്കേണ്ട പ്രത്യേക ആഹാരക്രമം ഉണ്ടെന്നാണ് ചിലര്‍ കരുതുന്നത്. വാസ്തവത്തില്‍, തൈറോയ്ഡ് രോഗികള്‍ക്കായി പ്രത്യേക ആഹാരക്രമമൊന്നുമില്ല. മറ്റൊരുകാര്യം, കാൽസ്യം/അയണ്‍/അന്റാസിഡ് എന്നീ മരുന്നുകള്‍ തൈറോക്‌സിന്‍ ഗുളിക കഴിക്കുമ്പോള്‍, കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

തൈറോയ്ഡ് രോഗികള്‍ കാബേജും കോളിഫ്ളവറും കഴിക്കുന്നത് ഒഴിവാക്കണമെന്നതാണ് മറ്റൊരു മിഥ്യാധാരണ. എന്നാല്‍, ഇത് തെറ്റാണ്. തൈറോയ്ഡ് രോഗികള്‍ക്ക് എല്ലാ പച്ചക്കറികളും കഴിയ്ക്കാന്‍ സാധിക്കും. കാബേജും കോളിഫ്ളവറുമെല്ലാം മിതമായ അളവില്‍ പാകം ചെയ്ത് മറ്റു പച്ചക്കറികളുടെ കൂടെ ഉപയോഗിക്കാവുന്നതേ ഉള്ളൂ.

തൈറോയ്ഡ് രോഗികള്‍ 'ഗ്ലൂട്ടന്‍' അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ ഒഴിവാക്കണമെന്ന് വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍, ഇത് എപ്പോഴും ശരിയല്ല. 'ഓട്ടോ ഇമ്മ്യൂണ്‍ തൈറോയിഡ് രോഗി'കളില്‍ ചിലര്‍ക്ക് വളരെ അപൂര്‍വമായി സീലിയാക് രോഗം (coeliac disease) ഉണ്ടാവാം. ഇവര്‍ക്ക് മാത്രമേ ഗ്ലൂട്ടന്‍ അടങ്ങിയ ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാന്‍ പാടില്ലാത്തതായുള്ളൂ.

(മാര്‍ സ്ലീവാ മെഡിസിറ്റി ഹോസ്പിറ്റല്‍ പാലായിലെ കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റാണ് ലേഖകന്‍)

Content Highlights: doctor shares misconceptions and facts related to thyroid disorders on world thyroid day

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
brain pacemaker implant

2 min

പാര്‍ക്കിന്‍സണ്‍സ് രോഗബാധിതയായ സ്ത്രീയുടെ തലച്ചോറില്‍ പേസ്മേക്കര്‍ ഘടിപ്പിച്ചു

Jun 4, 2023


cancer

2 min

കാൻസർ നിർണയം എളുപ്പമാക്കും ബ്ലഡ് ടെസ്റ്റ്; അമ്പതിനം അർബുദങ്ങൾ സ്ഥിരീകരിക്കുമെന്ന് പഠനം

Jun 3, 2023


smoking

2 min

പുകവലി നിർത്താൻ തയ്യാറാണോ? സമ്മർദവും ഉത്കണ്ഠയും അകറ്റി മാനസികാരോ​ഗ്യം മെച്ചപ്പെടുത്താം

Jun 3, 2023

Most Commented