'നരകം പോലെയുള്ള ദിവസങ്ങള്‍,പകല്‍ മുഴുവന്‍ മുറിയിലിരുന്ന് കരയും';അനുഭവം പങ്കുവെച്ച് ഇന്‍ഫ്‌ളുവന്‍സര്‍


കെയ | Photo: Instagram / keya.irha

ളുകള്‍ നിരന്തരം ചര്‍ച്ച ചെയ്യുന്ന വിഷയമാണ് മാനസികാരോഗ്യം. മനസിന് താളം തെറ്റലുണ്ടെന്നോ വിഷാദ രോഗമാണെന്നോ തുറന്നുപറഞ്ഞാല്‍ 'ഭ്രാന്തി' എന്ന വിശേഷണം ചാര്‍ത്തിക്കിട്ടാന്‍ വളരെ എളുപ്പമാണ്. മാനസികാരോഗ്യത്തെ പോസിറ്റീവായി കാണാന്‍ ഇപ്പോഴും പലരും പഠിച്ചിട്ടില്ല. തെറ്റായി വ്യാഖ്യാനിക്കപ്പെടുക മാത്രമാണ് ചെയ്യുന്നത്. മാനസികരോഗ്യ കേന്ദ്രങ്ങളോടും ആശുപത്രികളോടും പലരും അകല്‍ച്ച കാണിക്കാനും കാരണം ഇതൊക്കെത്തന്നെയാണ്.

എന്നാല്‍ ഇത്തരം പ്രതിസന്ധികളെല്ലാം അവഗണിച്ച് താന്‍ കടന്നുപോയ മാനസിക പ്രശ്‌നങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ഗായികയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ കെയ ഇര്‍ഹ എന്ന യുവതി. കടുത്ത വിഷാദത്തെ തുടര്‍ന്ന് ബെംഗളൂരുവിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോ സയന്‍സസില്‍ ചികിത്സ തേടിയ അനുഭവമാണ് കെയ പങ്കുവെയ്ക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിപ്പിനൊപ്പം ആശുപത്രിയില്‍ നിന്നുള്ള വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ കെയ അതുവരെ പുറത്ത് പറയാതിരുന്ന ഒരു കാര്യമായിരുന്നു തന്റെ മാനസിക പ്രശ്നങ്ങളും നിംഹാന്‍സിലെ ചികിത്സയും. എന്നാല്‍ ചികിത്സക്ക് ശേഷം രോഗത്തില്‍ നിന്ന് മുക്തി നേടിയതോടെ മാനസികാരോഗ്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്് ബോധവല്‍ക്കരണം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് കെയ അനുഭവം പങ്കുവെച്ചത്.

'ഇതിനെക്കുറിച്ച് ഞാന്‍ ഇതുവരെ പുറത്ത് പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോള്‍ ഞാന്‍ അതിനൊരുക്കമാണ്' എന്ന് പറഞ്ഞാണ് അവര്‍ കുറിപ്പ് തുടങ്ങുന്നത്. 'കുറച്ച് വര്‍ഷങ്ങളായി ഞാന്‍ വിഷാദം അനുഭവിക്കുന്നു. കഴിഞ്ഞ വര്‍ഷം അത് തീവ്രമായാണ് അനുഭവപ്പെട്ടത്. ഇതേതുടര്‍ന്ന് ആശുപത്രിയിലെത്തി. ചികിത്സക്കെത്തിയിട്ടും ആദ്യത്തെ കുറച്ച് ആഴ്ച്ചകള്‍ അസഹ്യമായിരുന്നു. നരകം പോലെയാണ് എനിക്ക് തോന്നിയത്. ഒറ്റപ്പെടലും ഭയവും അതിജീവിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. രാത്രികളില്‍ ഉറക്കകുറവും പാനിക് അറ്റാക്കുമെല്ലാമുണ്ടായി. പകല്‍ സമയം മുഴുവന്‍ മുറിയിലിരുന്ന് കരയും. എന്നാല്‍ വിദഗ്ധരുടെ സഹായത്തോടെ അതിനെയെല്ലാം പതിയെ മറികടന്നു. ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടേയും കൂടെയുണ്ടായിരുന്നവരുടേയും പിന്തുണ എന്ന സ്വാധീനിച്ചു. എന്നെത്തന്നെ പിടിച്ചുനിര്‍ത്താനും സന്തോഷിപ്പിക്കാനും പഠിച്ചു. ആര്‍ക്കെങ്കിലും മാനിസകാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട സാഹചര്യം വരാതിരിക്കട്ടെ. ഇനി അങ്ങനെ വന്നാല്‍ അതൊരു മോശപ്പെട്ട കാര്യമാണെന്ന് ചിന്തിക്കരുത്. തല ഉയര്‍ത്തിനിന്ന് അസുഖത്തെ അതിജീവിക്കുക.' കെയ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ വീഡിയോ പോസ്റ്റ് ഇതുവരെ 15 ലക്ഷത്തോളം ആളുകളാണ് കണ്ടത്. നിരവധി പേര്‍ നിറഞ്ഞ മനസ്സോടെയാണ് ഈ പോസ്റ്റ് സ്വീകരിച്ചത്. ധാരാളം പേര്‍ക്ക് വെളിച്ചം നല്‍കുന്ന, ധൈര്യം പകരുന്ന വാക്കുകളാണ് ഇതെന്ന് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

ഒന്നര മില്യണിലധികം കാഴ്ചക്കാരാണ് ഇതുവരെയുള്ളത്. ഇത്തരം പ്രശ്നങ്ങളെ ലാഘവത്തോടെ കാണുന്നവരാണ് സമൂഹത്തില്‍ കൂടുതലും. സെലിബ്രിറ്റികളടക്കം സമൂഹമാധ്യമങ്ങളില്‍ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തുവരുന്നത് മാനസിക വിഷമതകളെ ഗൗരവമായി കണ്ട് വിദഗ്ധമായി നേരിടാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്നു.

Content Highlights: depression and mental health issues

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented