കേരളത്തില്‍നിന്നുള്ള വിളി കാത്ത് ഭിന്നശേഷിക്കാരായ കുട്ടികള്‍


മൈസൂരുവിലെ ഓള്‍ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന കുട്ടികളും രക്ഷിതാക്കളുമാണ് ഒരുമാസത്തെ അടച്ചിടലില്‍നിന്നുള്ള മോചനത്തിനായി കാത്തിരിക്കുന്നത്

-

മൈസൂരു: സാധനങ്ങളെല്ലാം പെട്ടിയിലാക്കി യാത്രയ്‌ക്കൊരുങ്ങി നില്‍ക്കുകയാണവര്‍. കേരളത്തില്‍നിന്നുള്ള വിളി വരുമെന്ന പ്രതീക്ഷയിലാണ് എപ്പോഴും. ഒറ്റമുറികളില്‍ പുറത്തിറങ്ങാതെ കഴിയുന്നതിന്റെ വിമ്മിട്ടം അവര്‍ക്ക് സഹിക്കാനാകുന്നില്ല...

മൈസൂരുവിലെ ഓള്‍ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ചികിത്സയില്‍ കഴിഞ്ഞുവന്ന കുട്ടികളും രക്ഷിതാക്കളുമാണ് ഒരുമാസത്തെ അടച്ചിടലില്‍നിന്നുള്ള മോചനത്തിനായി കാത്തിരിക്കുന്നത്. 38 കുട്ടികളും അവരുടെ രക്ഷിതാക്കളുമുള്‍പ്പെടെ 116 പേരാണ് കേരളത്തിലേക്കുള്ള വാഹനം കാത്തിരിക്കുന്നത്.

ഇവിടെ ചികിത്സയും പഠനവും നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയായ സ്റ്റെപ്പ് ഇന്ത്യാ ഫൗണ്ടേഷന്‍ വിഷയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തിരുന്നു. ഇക്കാര്യത്തില്‍ പ്രത്യേക പരിഗണന നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. വയനാട് എം.പി. രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധയിലും ഇക്കാര്യം പെടുത്തിയിട്ടുണ്ട്.

അതിര്‍ത്തികടന്ന് വീട്ടിലെത്തിക്കിട്ടിയാല്‍ വീടിനകത്തും മുറ്റത്തും കുട്ടികള്‍ക്ക് സ്വതന്ത്രമായി നടക്കാം. മാനസഗംഗോത്രിയിലെ കാമ്പസിന്റെ വിശാലതയില്‍ സ്വാതന്ത്ര്യമനുഭവിച്ചുവന്ന ഈ കുട്ടികളില്‍ പലരും ഇപ്പോള്‍ മുറികളില്‍ ഒറ്റപ്പെട്ട നിലയിലാണ്. ഓട്ടിസം ബാധിച്ചവരും മറ്റും ഇതിലുണ്ട്. കൂടുതല്‍സമയം ഒരിടത്തുനിര്‍ത്താന്‍ കഴിയാത്ത കുട്ടികളാണ് പലരുമെന്ന് രക്ഷിതാക്കള്‍ പറയുന്നു.

മാനസ ഗംഗോത്രിയില്‍ വിവിധയിടങ്ങളില്‍ വാടകയ്ക്ക് മുറികളെടുത്ത് കുട്ടികളുടെ തെറാപ്പിക്കും പഠനത്തിനുമായി താമസിക്കുന്നവരാണ് എല്ലാവരും. ലോക്ഡൗണ്‍ ആയതോടെ എല്ലാവരും ഒറ്റയ്ക്കായി മാറി. ഫോണ്‍ വഴി ബന്ധപ്പെട്ടാണ് നാട്ടിലേക്കുള്ള വഴിയൊരുക്കാന്‍ എല്ലാവരും പരിശ്രമിക്കുന്നത്. ലോക്ഡൗണ്‍ ഒരുമാസം പിന്നിട്ടതോടെ പലര്‍ക്കും സാമ്പത്തിക പ്രയാസവും അനുഭവപ്പെട്ടുതുടങ്ങി. ഇവിടെയുള്ള ഹോട്ടലുകളിലും ബേക്കറികളിലും ചെറിയ ജോലികള്‍ ചെയ്തുകിട്ടുന്ന വരുമാനം ഉപയോഗിച്ച് കുട്ടികളുടെ ചികിത്സ നടത്തിയവരും ധാരാളമുണ്ട്. അവര്‍ക്കൊന്നും ഇപ്പോള്‍ ഒരു വരുമാനവുമില്ല. മലയാളികളുടെ സംഘടനകള്‍ നല്‍കുന്ന സഹായത്തിലാണ് പലരും പിടിച്ചുനില്‍ക്കുന്നത്.

നാട്ടിലെത്തിയാലും പ്രത്യേകമൊരുക്കുന്ന സമ്പര്‍ക്കരഹിതസ്ഥലത്ത് താമസിക്കേണ്ടിവരുമോയെന്ന് ചിലര്‍ക്ക് ആശങ്കയുണ്ട്. ഇത് കുട്ടികള്‍ക്ക് കൂടുതല്‍ പ്രയാസമുണ്ടാക്കും. ഇക്കാര്യം മുഖ്യമന്ത്രിക്കുനല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീട്ടിലുള്ളവരെ തത്കാലത്തേക്ക് ബന്ധുവീട്ടിലേക്ക് മാറ്റിയിട്ട് കുട്ടികളുമായി വീട്ടില്‍തന്നെ സമ്പര്‍ക്കരഹിതമായി താമസിക്കാന്‍ സൗകര്യമൊരുക്കുമെന്ന് ഒരുകുട്ടിയുടെ അമ്മ തലശ്ശേരി സ്വദേശിനി അനു പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ടിട്ടും യാത്ര നീണ്ടുപോകുന്നതിന്റെ ആശങ്കയും അവര്‍ പങ്കുവെച്ചു. കുട്ടികളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഉടന്‍തന്നെ നടപടിയാകുമെന്നാണ് പ്രതീക്ഷയെന്ന് സ്റ്റെപ്പ് ഇന്ത്യ ഫൗണ്ടേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഷാഹുല്‍ ഹമീദ് പറഞ്ഞു.

Content Highlights: Disabled children waiting for a call from Kerala lockdown

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
lilly thoms
Premium

5 min

രാഹുലിന്റെ 'വിധി'ക്കുപിന്നിലെ മലയാളി, ആദ്യ നിയമ ബിരുദാനന്തരബിരുദക്കാരി; ചില്ലറക്കാരിയല്ല ലില്ലിതോമസ്

Mar 25, 2023


Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022

Most Commented