നിറമോ മണമോ ഇല്ല, മധുരം കൂടുതലും; വിഷമയമായ ചുമ മരുന്നുകളിൽ രാസപദാർഥങ്ങൾ ചേർത്തത് അമിത അളവിൽ


Representative Image | Photo: Canva.com

ഇന്ത്യൻ നിർമിത ചുമ, ജലദോഷ സംഹാരികൾ കഴിച്ചതുമൂലം ആഫ്രിക്കയിലെ ​ഗാംബിയയിൽ 66 കുട്ടികൾ വൃക്കയുടെ പ്രവർത്തനം തകരാറിലായി മരിച്ച വാർത്ത പുറത്തുവന്നിരുന്നു. സംഭവത്തിൽ ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് വിശദ അന്വേഷണം ആരംഭിച്ചത്. ലോകാരോഗ്യസംഘടനയും ഗാംബിയയും അന്വേഷണം നടത്തുന്നുണ്ട്. നാല് മരുന്നുകളിലും വൃക്ക തകരാറിന് കാരണമാകുന്ന ഡയാത്തൈലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിത അളവിൽ അടങ്ങിയതായി രാസപരിശോധനയിൽ തെളിഞ്ഞിരുന്നു.

ഹരിയാണയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച നാല് സിറപ്പുകൾക്കെതിരേയാണ് അന്വേഷണം. സെപ്റ്റംബർ 29-ന് ഈ സിറപ്പുകളെപ്പറ്റി ലോകാരോഗ്യ സംഘടന (ഡബ്ള്യു.എച്ച്.ഒ.) ഡി.സി.ജി.ഐ.ക്ക്‌ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് വിശദ അന്വേഷണം ആരംഭിച്ചത്.നിറമോ മണമോ ഇല്ലാത്ത മിശ്രിതങ്ങളാണ് ഇവ. പക്ഷേ കഫ്സിറപ്പിന് കൂടുതൽ മധുരം നൽകുമെന്നതുകൊണ്ടു തന്നെ കുട്ടികൾക്ക് ഇവ അടങ്ങിയിട്ടുള്ള മരുന്നുകളോട് ആകർഷണം കൂടും. ഇവ കൂടുതൽ ശരീരത്തിൽ എത്തുന്നത് നേരിട്ട് വൃക്കയെ തകരാറിലാക്കുമെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. കുട്ടികൾ മരിച്ചതിന് കാരണമായി കരുതുന്ന പ്രോമിത്താസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്‍മാലിൻ ബേബി കഫ് സിറപ്പ്, മേകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നീ നാലു മരുന്നുകളിലും ഈ ഇരു കെമിക്കലുകളും അമിതമായ അളവിൽ അടങ്ങിയതായി കണ്ടെത്തുകയായിരുന്നു.

മധുരമാർന്ന ഈ കെമിക്കൽ വെള്ളത്തിൽ കലരുന്നവയുമല്ല. വയറുവേദന, ശർദി, വയറിളക്കം, മൂത്രതടസ്സം, തലവേദന, ​ഗുരുത വൃക്കത്തകരാറുകൾ തുടങ്ങിയവയൊക്കെ ഈ കെമിക്കലുകളുടെ അനന്തരഫലങ്ങളാണ്. ചിലരിൽ തളർവാതം ഉണ്ടാക്കാൻ വരെ കാരണമായേക്കാവുന്ന ഘടകമാണ് ഇവ എന്നും വിദ​ഗ്ധർ പറയുന്നു. നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷന്റെ കീഴിൽ നാഷണൽ ലൈബ്രറി മെഡിസിൻ തയ്യാറാക്കിയ പ്രബന്ധത്തിൽ എഞ്ചിനുകളിലെ കൂളിങ് ഏജന്റുകൾ, ബ്രേക് ഫ്ലൂയിഡ്, കോസ്മെറ്റിക് ഉത്പന്നങ്ങൾ, ലൂബ്രിക്കന്റുകൾ എന്നിവയിലെല്ലാം ഉപയോ​ഗിക്കുന്ന ഈ കെമിക്കലുകൾ ശരീരത്തിലെത്തിയാൽ അബോധാവസ്ഥയും മരണവും ഉൾപ്പെടെ ഉണ്ടാകാമെന്നും പറയുന്നുണ്ട്.

നിലവിൽ മരുന്നുകളുടെ സാംപിൾ കൊൽക്കത്തയിലെ സെൻട്രൽ ഡ്രഗ്ഗ് ലാബിലേക്ക് അയച്ചെന്ന് ഹരിയാണ ആരോഗ്യമന്ത്രി അനിൽ വിജ് പറഞ്ഞു. വീഴ്ച കണ്ടെത്തിയാൽ കമ്പനിക്കെതിരേ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. പ്രസ്തുത മരുന്നുകൾ ഇന്ത്യയിൽ വിറ്റിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കി.
കയറ്റുമതി ആവശ്യത്തിനുമാത്രമായി ഉത്‌പാദിപ്പിച്ചവയാണ് ഗാംബിയയിലേക്ക് അയച്ചത്. സാധാരണനിലയ്ക്ക് ഇത്തരം ഔഷധങ്ങളുടെ ഗുണനിലവാരം ഇറക്കുമതിചെയ്യുന്ന രാജ്യങ്ങളാണ് ഉപയോഗത്തിനുമുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തുന്നത്.

അതേസമയം ​ഗാംബിയയിൽ വീടുകൾ കയറി പ്രചാരണം തുടങ്ങിയിരിക്കുകയാണ്. ഓരോ വീട്ടിലുമുള്ള ചുമസംഹാരികൾ തിരിച്ചുവാങ്ങുന്നുണ്ടെന്ന് ആരോ​ഗ്യവിഭാ​ഗം ഡയറക്ടർ ഡോ. മുസ്തഫ ബിട്ടായെ പറയുകയും ചെയ്തു. കുട്ടികളുടെ മരണത്തിനിടയാക്കിയ മരുന്നിൽ വിഷാംശം കലർന്നിട്ടുണ്ടെന്ന് പരിശോധനയിൽ വ്യക്തമായതായി ​ഗാംബിയൻ അധികൃതർ അറിയിക്കുകയുണ്ടായി. നിലവിൽ ​ഗാംബിയയിൽ മാത്രമാണ് മരണം സ്ഥിരീകരിച്ചതെങ്കിലും ഏഷ്യ, കിഴക്കൻ യൂറോപ്പ്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ രാജ്യങ്ങളിലും മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. മരുന്നിന്റെ വിതരണം നിർത്തിവെക്കണമെന്ന് ഈ രാജ്യങ്ങളോട് ലോകാരോ​ഗ്യസംഘടന ആവശ്യപ്പെട്ടു.

സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ച സംഭവം നേരത്തേ ഇന്ത്യയിലും ഉണ്ടായിട്ടുണ്ട്. 2021 ഡിസംബറിലാണ് ഡൽഹി സർക്കാർ നടത്തുന്ന മൊഹല്ലാ ക്ലിനിക്കിൽ മൂന്ന് കുട്ടികൾ മരിച്ചത്. മുതിർന്നവർക്ക് നൽകുന്ന ഡെക്‌സ്‌ട്രോമെത്തോർഫൻ എന്ന സിറപ്പ് കുട്ടികൾക്ക് നൽകിയതാണ് മരണകാരണം. 16 കുട്ടികളെയാണ് സിറപ്പ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരുന്ന് നിർദേശിച്ച മൂന്ന് ഡോക്ടർമാരെ ഡൽഹി സർക്കാർ പുറത്താക്കിയിരുന്നു. ഈ മരുന്ന് പിൻവലിക്കാനുള്ള നിർദേശവും നൽകിയിരുന്നു.

Content Highlights: diethylene glycol, ethylene glycol, toxic chemicals in cough syrup, gambia deaths cough syrup


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented