അന്നജം കുറച്ച് മാംസ്യം കൂട്ടി പ്രമേഹത്തെ ചെറുക്കണമെന്ന് പഠനം


സ്വന്തം ലേഖിക

പ്രതിദിനഭക്ഷണത്തില്‍ 50 മുതല്‍ 55 വരെ ശതമാനം അന്നജവും 20 ശതമാനം മാംസ്യവും ഉള്‍പ്പെടുത്തണം.

പ്രതീകാത്മക ചിത്രം | Photo: canva.com/

ന്യൂഡല്‍ഹി: ആഹാരത്തില്‍ അന്നജത്തിന്റെ അളവ് കുറച്ച് മാംസ്യം കൂടുതല്‍ ഉള്‍പ്പെടുത്തി ടൈപ്പ്-2 പ്രമേഹത്തെ ചെറുക്കണമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍). പ്രമേഹരോഗികളുടെ എണ്ണം രാജ്യത്ത് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഐ.സി.എം.ആറിന്റെ പ്രമേഹവിഭാഗം നടത്തിയ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

പ്രതിദിനഭക്ഷണത്തില്‍ 50 മുതല്‍ 55 വരെ ശതമാനം അന്നജവും 20 ശതമാനം മാംസ്യവും ഉള്‍പ്പെടുത്തണം. പുതുതായി പ്രമേഹം കണ്ടെത്തിയവര്‍ പ്രതിദിനം 49-54 ശതമാനം അന്നജം, 19-20 ശതമാനം മാംസ്യം, 21-26 ശതമാനം കൊഴുപ്പ്, അഞ്ച്-ആറ് ശതമാനം നാരുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രമേഹസാധ്യതയുള്ളവരുടെ ഭക്ഷണക്രമം 50-56 ശതമാനം അന്നജം, 18-20 മാംസ്യം, 21-27 കൊഴുപ്പ്, മൂന്ന്-അഞ്ച് ശതമാനം നാരുകള്‍ എന്നിങ്ങനെയാകണം. അന്നജത്തിന്റെ ഉയര്‍ന്ന ഉപഭോഗമാണ് ഇന്ത്യയിലെ പ്രമേഹബാധിതരുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാനകാരണം. ഇന്ത്യക്കാരുടെ മൊത്തം കലോറി ഉപഭോഗത്തിന്റെ 75 ശതമാനംവരെ അന്നജമാണ്. പത്തുശതമാനമേ മാംസ്യമുള്ളൂ. വെള്ള അരി, ഗോതമ്പ് എന്നിവയുടെ അമിത ഉപഭോഗം പ്രമേഹസാധ്യത വര്‍ധിപ്പിക്കുമെന്ന് പലപഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്.

20 ശതമാനം കേരളത്തില്‍

രാജ്യത്തെ പ്രമേഹബാധിതരില്‍ 20 ശതമാനം കേരളത്തിലാണ്. ദേശീയ ശരാശരിയുടെ എട്ടിരട്ടിയാണിത്. ഈയിടെ അച്യുതമേനോന്‍ സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് സ്റ്റഡീസിന്റെ പഠനപ്രകാരം കേരളത്തില്‍ 1000-ല്‍ 138.2 പേര്‍ ടൈപ്പ്-2 പ്രമേഹസാധ്യതപ്പട്ടികയിലുണ്ട്. ഇന്ത്യയില്‍ 7.4 കോടി പേര്‍ പ്രമേഹരോഗികളാണ്.

Content Highlights: diabetic diet, adding less starch to food, fight diabetes, health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


xi jinping

2 min

ചൈനയില്‍ അട്ടിമറിയോ? 9000-ലേറെ വിമാനങ്ങള്‍ റദ്ദാക്കിയെന്ന് അഭ്യൂഹം; ഹൈസ്പീഡ് ട്രെയിനുകള്‍ നിര്‍ത്തി?

Sep 25, 2022

Most Commented