Photo: Pixabay
തിരുവനന്തപുരം: ശസ്ത്രക്രിയകളൊന്നുമില്ലാതെ പൊങ്ങിയതും താഴ്ന്നതുമായ പല്ലുകളെ കൃത്യനിരയിലാക്കാന്‍ ഓര്‍ത്തോഡോന്റിസ്റ്റുകളുടെ പക്കല്‍ ഒരു എളുപ്പമാര്‍ഗം. താടിയെല്ലുകളുടെ വളര്‍ച്ചയെ കൃത്യമായ ദിശയിലേക്ക് നിയന്ത്രിച്ച്, ദന്തനിരകളെ ക്രമീകരിക്കുന്ന ഉപകരണങ്ങളാണവ. ഈ ഉപകരണങ്ങളിലൂടെ മുഖത്തിന്റെ ഭംഗിയും സന്തുലിതാവസ്ഥയും നിലനിര്‍ത്താനും പല്ലുകളുടെ വളര്‍ച്ച നല്ലരീതിയിലാക്കാനും കഴിയും.
കുട്ടികളിലെ ദന്തക്രമീകരണത്തിനായി പലപ്പോഴും മാതാപിതാക്കള്‍ ഡോക്ടറെ സമീപിക്കുന്നത് അവരുടെ പത്തുവയസ്സിനു ശേഷമാണ്. 12 വയസ്സിനുശേഷമാണ് കീഴ്ത്താടിയുടേയും മേല്‍ത്താടിയുടേയും എല്ല് ശരിയാക്കേണ്ടത് എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍, എത്രത്തോളം നേരത്തേ ഇത് ആരംഭിക്കുന്നുവോ അത്രത്തോളം നേരത്തേ മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒന്നോ രണ്ടോ വര്‍ഷം കൊണ്ട് ഈ ചികിത്സ പൂര്‍ത്തീകരിക്കാനാവും. കുഞ്ഞുങ്ങൾക്ക് മാതാപിതാക്കളുടെ സഹായമില്ലാതെതന്നെ ഈ ഉപകരണങ്ങള്‍ ഉപയോഗിക്കാനാകും എന്നതാണ് പ്രധാന സവിശേഷത. ചികിത്സാകാലാവധിയ്ക്കിടെ കൃത്യമായ ഇടവേളകളെടുത്ത് ഡോക്ടറുമായി അഭിമുഖം നടത്താൻ ശ്രദ്ധിക്കണം.
ഏഴ് മുതൽ 12 വരെ വയസ്സുള്ള കുട്ടികളിൽ നാക്ക് പുറത്തേയ്ക്കിടുന്നവർ, വിരല്‍ കുടിക്കുന്നവർ, വായ തുറന്നുറങ്ങുന്ന ശീലമുള്ളവർ, താടിയെല്ലിനു വലിപ്പക്കൂടുതലോ കുറവോ ഉള്ളവർ എന്നിവരിലാണ് ഉപകരണങ്ങൾ ഘടിപ്പിക്കേണ്ടത്. ദന്തരോഗവിദഗ്ധരിൽത്തന്നെ ദന്തക്രമീകരണത്തിൽ വൈദഗ്ധ്യം ലഭിച്ച ഓർത്തോഡോന്റിസ്റ്റുകൾക്ക് മാത്രമേ ഈ ചികിത്സ ശാസ്ത്രീയമായി ചെയ്യാൻ സാധിക്കൂ. സങ്കീർണ്ണവും ചെലവേറിയതുമായ ശസ്ത്രക്രിയകളുമൊന്നുമില്ലാതെ തന്നെ സന്തോഷത്തോടെയും ആത്മവിശ്വാസത്തോടെയും പുഞ്ചിരിക്കാൻ കുട്ടികളെ പ്രാപ്തരാക്കാൻ ഈ നൂതനചികിത്സാരീതിയിലൂടെ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു.
Content Highlights: dental experts say the equipments for aligning teeth should be used from childhood onwards
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..