അഷ്ടമുടിക്കായൽ തുരുത്തുകളിൽ പടർന്നുപിടിച്ച് ‍ഡെങ്കിപ്പനി; ദ്രുതകർമസേന സന്ദർശിക്കും


ഡെങ്കി ബാധിച്ച് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളവർ

കൊല്ലം: ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന അഷ്ടമുടിക്കായലിലെ തുരുത്തുകൾ ബുധനാഴ്ച ഡി.എം.ഒ.യുടെയും ഡെപ്യൂട്ടി ഡി.എം.ഒ.യുടെയും നേതൃത്വത്തിൽ 30 പേരടങ്ങിയ ദ്രുതകർമസേന സന്ദർശിക്കും.

കാവനാട് സെന്റ് തോമസ് ഐലൻഡിലെ യുവതി ഡെങ്കിപ്പനിയെത്തുടർന്ന് തിങ്കളാഴ്ച മരിച്ചിരുന്നു. തുടർന്ന് എം.എൽ.എ.യുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേരുകയും ചുമതലയുണ്ടായിരുന്ന ജൂനിയർ എച്ച്.ഐ.യെ മാറ്റി പുതിയയാളെ നിയമിക്കുകയും ചെയ്തു.



രണ്ടുദിവസമായി രോഗം വ്യാപകമായി പടർന്നുപിടിക്കുന്ന സെന്റ് തോമസ്, സെൻറ് ജോർജ്, ഫാത്തിമ ദ്വീപുകളിൽ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ദ്വീപ് നിവാസികളുടെ രക്തപരിശോധന നടത്തി. മരുന്നുകളും വിതരണംചെയ്യുന്നുണ്ട്. കോർപ്പറേഷൻ ആേരാഗ്യവിഭാഗത്തിനുപുറമേ ഹോമിയോവകുപ്പും പ്രതിരോധ പ്രവർത്തനങ്ങളുമായി തുരുത്തുകളിലുണ്ട്.

ഫോഗിങ്ങിനും സ്പ്രേയിങിനുമായി കൂടുതൽ പേരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വാർഡ് കൗൺസിലർ രാജു നീലകണ്ഠൻ പറഞ്ഞു.

ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം-മത്സ്യത്തൊഴിലാളി സമിതി

കൊല്ലം: കാവനാട് സെൻറ് തോമസ് ഐലൻഡിലും പരിസര തുരുത്തുകളിലും ഡെങ്കിപ്പനി പടരുന്നതിനാൽ ആരോഗ്യശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള ജനാധിപത്യ മത്സ്യത്തൊഴിലാളി സമിതി സംസ്ഥാന പ്രസിഡൻറ് എൻ.എസ്.വിജയൻ കളക്ടർക്കും മേയർക്കും നിവദേനം നൽകി. സൗജന്യ റേഷനും സാമ്പത്തികസഹായവും നൽകാൻ സർക്കാർ തയ്യാറാകണം. രോഗം നിയന്ത്രണവിധേയമാകുന്നതുവരെ തുരുത്തിൽ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും തുടർ നിരീക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. ഡെങ്കിപ്പനിബാധിച്ചു മരിച്ച രമ്യയുടെ കുടുംബത്തിന് അടിയന്തര സാമ്പത്തികസഹായം നൽകണമെന്നും എൻ.എസ്.വിജയൻ ആവശ്യപ്പെട്ടു.

Content Highlights: dengue cases rise in kollam ashtamudi islands


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented