കോവിഡിന്റെ ഡെൽറ്റ വകഭേദം മാരകമാണെന്നും ഇനിയും നിരവധി വകഭേദങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നും ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡെൽറ്റ വകഭേദം മൂലം വാക്സിനേഷൻ നിരക്ക് കുറഞ്ഞ ചില രാജ്യങ്ങളിൽ ആശുപത്രികൾ നിറഞ്ഞുകവിയാൻ തുടങ്ങിയിട്ടുണ്ടെന്നും ലോകത്തെ ഏറ്റവും പ്രബലമായ കോവിഡ് വകഭേദമായി ഡെൽറ്റ മാറുമെന്നും  ലോകാരോ​ഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ​ഗെബ്രിയെസൂസ് പറഞ്ഞു. 

കൂടുതൽ വ്യാപനശേഷിയുള്ള ‍ഡെൽറ്റ പോലെയുള്ള വകഭേദങ്ങൾ പല രാജ്യങ്ങളിലും പ്രധാനപ്പെട്ട സ്ട്രെയിൻ ആയി മാറിയിരിക്കുകയാണ്. കോവിഡ് മഹാമാരിക്കാലത്തെ അപകടകരമായ അവസ്ഥയിലാണ് നാം എന്നും അദ്ദേഹം പറഞ്ഞു. 

ഇന്ത്യയിൽ ആദ്യം കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം നിലവിൽ 100 രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതിവേ​ഗമാണ് ഇവിടെ വെെറസ് വ്യാപിക്കുന്നത്. അതിനാൽ കർശനമായ നിരീക്ഷണം, പരിശോധന, രോ​ഗം നേരത്തെ കണ്ടെത്തൽ, ക്വാറന്റീൻ, ചികിത്സ, സാമൂഹിക അകലം തുടങ്ങി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമാക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Content Highlights: Delta variant dangerous, continuing to evolve and mutate: WHO chief, Health, Covid19