മസ്തിഷ്ക മരണം സംഭവിച്ച കന്യാകുമാരി അഗസ്തീശ്വരം സ്വദേശിയായ അരവിന്ദന്റെ ഹൃദയം കായംകുളം സ്വദേശിയായ സൂര്യനാരായണനിൽ വച്ചുപിടിപ്പിക്കുന്നതിനായി ഹെലികോപ്റ്ററിൽ തിരുവനന്തപുരത്ത് നിന്ന് ബോൾഗാട്ടിയിലെ ഹോട്ടൽ ഗ്രാൻഡ് ഹയാത്തിൽ എത്തിച്ചപ്പോൾ(ഫയൽ ചിത്രം)| ഫോട്ടോ: വി.കെ. അജി
ആലപ്പുഴ: മസ്തിഷ്കമരണം സംഭവിച്ചവരുടെ അവയവദാനം സംസ്ഥാനത്ത് കുറയുന്നു. കേരള അവയവദാന ശൃംഖലയായ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഈ വര്‍ഷം ഇതുവരെ നല്‍കാനായത് 16 അവയവങ്ങള്‍ മാത്രമാണ്. 2,776 രോഗികള്‍ അവയവങ്ങള്‍ക്കായി കാത്തിരിക്കുമ്പോഴാണിത്.
അവയവദാനത്തിലെ ഇടിവ് വൃക്ക, കരള്‍ രോഗികളെയാണു കൂടുതല്‍ ബാധിക്കുന്നത്. സംസ്ഥാനത്ത് വൃക്കയ്ക്കായിമാത്രം കാത്തിരിക്കുന്നത് 2,023 പേരാണ്. കരളിനായി 654 പേരും.
2014 മുതല്‍ 2016 വരെയുള്ള വര്‍ഷങ്ങളിലാണു മൃതസഞ്ജീവനിയിലൂടെ കൂടുതല്‍രോഗികള്‍ക്ക് അവയവങ്ങള്‍ ലഭിച്ചത്. മൂന്നുവര്‍ഷംകൊണ്ട് 573 അവയവങ്ങളാണു നല്‍കിയത്. 2015-ല്‍ മാത്രം 218 അവയവങ്ങള്‍ നല്കി. 2017 മുതലാണ് അവയവദാനത്തില്‍ ഇടിവുണ്ടായത്. 2017-ല്‍ 60, 2018-ല്‍ 29, 2019-55 എന്നിങ്ങനെയായി അവയവദാനം കുറഞ്ഞു.
2017-ല്‍ മസ്തിഷ്കമരണ നിര്‍ണയത്തെച്ചൊല്ലി വിവാദമുയര്‍ന്നതാണ് അവയവദാനത്തിന് വലിയ തിരിച്ചടിയായത്. ലോക്ഡൗണില്‍ അപകടങ്ങള്‍ കുറഞ്ഞതും മസ്തിഷ്ക മരണങ്ങള് കുറയാന്‍ കാരണമായി.
Content Highlights: Decrease in organ donation in brain death cases, Health, Organ Donation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..