മൂന്നാംതരംഗത്തിൽ മരണം കുറവ്: സുരക്ഷിതത്വം നൽകുന്നത് വാക്‌സിൻ


പ്രത്യേക ലേഖകൻ

കുട്ടികളില്‍ രോഗം താരതമ്യേന കുറവാണെന്നാണ് മുന്‍കാല അനുഭവം.

പ്രതീകാത്മക ചിത്രം | Photo: A.N.I

ന്യൂഡല്‍ഹി: വാക്‌സിന്റെ സംരക്ഷണമുള്ളതിനാല്‍ കോവിഡിന്റെ മൂന്നാംതരംഗത്തില്‍ മരണം വളരെ കുറവാണെന്ന് ആരോഗ്യമന്ത്രാലയം. രണ്ടാംതരംഗവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ മരിച്ചവരില്‍ കൂടുതലും അനുബന്ധ രോഗങ്ങളുള്ളവരാണ്. അതിനാല്‍, അര്‍ഹരായവര്‍ കരുതല്‍ഡോസ് നിര്‍ബന്ധമായും സ്വീകരിക്കണം. ഈ തരംഗത്തില്‍ രോഗം ഗുരുതരമാവാതെ പിടിച്ചുനില്‍ക്കുന്നതും മരണം കുറയുന്നതും വാക്‌സിന്റെ സ്വാധീനം കൊണ്ടാണെന്ന് ഐ.സി.എം.ആര്‍. ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന പൗരരില്‍ 72 ശതമാനംപേര്‍ രണ്ടു ഡോസുകളും സ്വീകരിച്ചിട്ടുണ്ട്. 94 ശതമാനംപേര്‍ ഒറ്റ ഡോസ് എടുത്തു. 15-നും 18-നും ഇടയിലുള്ള കുട്ടികളില്‍ 52 ശതമാനത്തിന് ഒറ്റ ഡോസ് ലഭിച്ചു. പതിനഞ്ചിനു താഴെയുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നകാര്യം ശാസ്ത്രീയപഠനങ്ങള്‍ക്കുശേഷം തീരുമാനിക്കും. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷന്‍ പരിപാടി പൂര്‍ത്തിയാക്കുകയാണ് ഉടനെയുള്ള ലക്ഷ്യം.

കുട്ടികളില്‍ രോഗം താരതമ്യേന കുറവാണെന്നാണ് മുന്‍കാല അനുഭവം. 2020-ല്‍, ആകെ കോവിഡ് രോഗികളില്‍ 10 ശതമാനം 19 വയസ്സില്‍ താഴെയുള്ളവരായിരുന്നു. 0.96 ശതമാനം ആയിരുന്നു (10,000 ത്തില്‍ 96) മരണനിരക്ക്. 2021 ല്‍ ഇത് 11 ശതമാനവും 0.70 ശതമാനവുമാണ് (10,000 ത്തില്‍ 70 മരണം). കുട്ടികളിലെ കോവിഡില്‍ വലിയമാറ്റം കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും ഉണ്ടായിട്ടില്ല. മുതിര്‍ന്നവരില്‍ രണ്ടാം ഡോസിന്റെ സമയമായിട്ടും അത് സ്വീകരിക്കാത്തവര്‍ ഒട്ടേറെയുണ്ടെന്ന് നിതി ആയോഗ് അംഗം ഡോ. വി.കെ. പോള്‍ പറഞ്ഞു.

Content highlights: death rate is comparatively less in covid third wave vaccine gives protection

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section




Most Commented