എബോളയോളം മാരകം; ഗിനിയയില്‍ മാര്‍ബര്‍ഗ് വൈറസ് വ്യാപിക്കുന്നു, കടുത്ത നിയന്ത്രണങ്ങള്‍


2 min read
Read later
Print
Share

Representative Image| Photo: AFP

തീവ്രവ്യാപനശേഷിയുള്ള മാർബർ​ഗ് വൈറസിനോട് പൊരുതുകയാണ് ഇക്വറ്റോറിയൽ ​ഗിനിയ. എബോളയ്ക്ക് സമാനമായ അതീവ മാരകമായ ഈ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ ഉണ്ടായതിൽ വച്ച് നാലാമത്തെ ഏറ്റവും വലിയ വ്യാപനമാണ് ഇപ്പോഴത്തേത് എന്നാണ് റിപ്പോർട്ടുകൾ.

കഴിഞ്ഞ മാസം മുതലാണ് ​ഗിനിയയിൽ മാർബർ​ഗ് വൈറസിന്റെ വ്യാപനം ആരംഭിച്ചത്. എന്നാൽ കരുതിയിരുന്നതിലും വലിയ തോതിലാണ് വൈറസ് പടരുന്നതെന്ന് അധികൃതർ പറയുന്നു. രോ​ഗം സ്ഥിരീകരിച്ച ഒമ്പതു രോ​ഗികളിൽ ഏഴുപേരും മരണപ്പെട്ടു. രണ്ടുപേർ നിലവിൽ ചികിത്സയിലാണ്. രോ​ഗമുണ്ടെന്ന് സംശയിച്ചിരുന്ന ഇരുപതു കേസുകളിൽ മുഴുവൻ പേരും മരണപ്പെടുകയും ചെയ്തു.

ബാറ്റ, കീ ഇന്റെം തുടങ്ങിയ പ്രദേശങ്ങളിൽ രോ​ഗവ്യാപനം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജനങ്ങൾ ക്വാറന്റീൻ നിർദേശങ്ങൾ ലംഘിക്കുന്നതാണ് വൈറസ് പ്രതിരോധത്തെ കുഴപ്പിക്കുന്നതെന്ന് ​ഗിനിയയിലെ ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.

മാർബർ​ഗ് രോ​ഗത്തിനെ പ്രതിരോധിക്കാൻ പ്രാപ്തമായ വാക്സിനുകളോ ചികിത്സയോ നിലവിൽ ലഭ്യമല്ല, അതിനാൽ തന്നെ സമ്പർക്കത്തിലേർപ്പെട്ടവരെ ട്രാക്ക് ചെയ്ത് വ്യാപനം തടയാനാണ് ലക്ഷ്യമിടുന്നത്- ഓക്സ്ഫഡ് സർവകലാശാലയിലെ വാക്സിനോളജി ആൻഡ് ഇമ്മ്യൂണോളജി വിഭാ​ഗം പ്രൊഫസറായ തെരേസ്സ ലാംബെ പറയുന്നു.

അയൽരാജ്യങ്ങളായ ​ഗാബണിലും കാമറൂണിലും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഈസ്റ്റ് ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലും കഴിഞ്ഞ ആഴ്ച്ച മാർബർ​ഗ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.

എന്താണ് മാർബർ​ഗ് ഡിസീസ്?

ഹെമറേജിക് ഫീവറിന് കാരണമാകുന്ന ​മാരകമായ വൈറസാണിത്. രോ​ഗം ബാധിച്ചാൽ മരണം സംഭവിക്കാനുള്ള സാധ്യത 88 ശതമാനമാണ്. 1967ൽ ഫ്രാങ്ക്ഫർട്ട്, ജർമനി, ബെൽ​ഗ്രേഡ്, സെർബിയ എന്നിവിടങ്ങളിൽ മാർബർ​ഗ് വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്തിരുന്നു.

പഴംതീനി വവ്വാലുകളുമായി സമ്പർക്കത്തിൽ ഏർപ്പെടുക വഴിയാണ് രോ​ഗം മനുഷ്യരിലേക്ക് പകരുന്നത്. വവ്വാലിൽ നിന്ന് ആരിലെങ്കിലും വൈറസ് വ്യാപിച്ചാൽ അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുക ദ്രുത​ഗതിയിലായിരിക്കും. രോ​ഗിയുടെ ശരീരത്തിലെ മുറിവുകൾ, രക്തം, ശരീര സ്രവങ്ങൾ തുടങ്ങിയവയുമായി സമ്പർക്കത്തിലേർപ്പെട്ടാൽ രോ​ഗം ബാധിക്കും. ഈ സ്രവങ്ങൾ‌ പടർന്നിട്ടുള്ള ഉപരിതലം വഴിയും രോ​ഗവ്യാപനമുണ്ടാകാം.

ലക്ഷണങ്ങൾ

  • ഉയർന്ന പനി
  • അസഹ്യമായ തലവേദന
  • മസിൽ വേദന
  • ശരീരവേദന
  • ഛർദി
  • അടിവയർ വേദന
  • ഡയേറിയ
രോ​ഗം തീവ്രമാകുന്നതോടെ കഠിനമായ ആലസ്യം, കുഴിഞ്ഞ കണ്ണുകൾ, വലിഞ്ഞു മുറുകിയ മുഖം എന്നിവ കാണപ്പെടാം. ഏഴുദിവസത്തിനുള്ളിൽ ബ്രെയിൻ ഹെമറേജും രക്തസ്രാവവും ബാധിച്ചാണ് മരണപ്പെടുന്നത്.

ചികിത്സ

മറ്റ് വൈറസ് രോ​ഗങ്ങളിൽ നിന്ന് മാർബർ​ഗ് വൈറസിനെ തിരിച്ചറിയുക ബു​ദ്ധിമുട്ടാണ്. മാർബർ​ഗ് വൈറസിനായി മാത്രമുള്ള ചികിത്സാ രീതി നിലവിൽ കണ്ടുപിടിച്ചിട്ടില്ല. രോ​ഗലക്ഷണങ്ങൾക്ക് അനുയോജിച്ച ചികിത്സയാണ് നൽകുക. റീഹ്രൈഡ്രേഷൻ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോ​ഗിക്ക് നൽകുക.

വാക്സിൻ ലഭ്യമാണോ?

നിലവിൽ മാർബർ​ഗ് വൈറസിന് അം​ഗീകൃതമായ വാക്സിൻ ലഭ്യമല്ല. പല വാക്സിനുകളും ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണ്.

Content Highlights: Deadly Ebola-like Marburg virus spread in Equatorial Guinea

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
veena george

1 min

കേരളത്തിലെ ആരോഗ്യ ഉപകേന്ദ്രങ്ങളെല്ലാം ഇനി 'ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍'- മന്ത്രി വീണാ ജോര്‍ജ്

Apr 11, 2023


covid

1 min

പുതിയ കോവിഡ് രോ​ഗികളിൽ വ്യാപകമായി കാണുന്ന ലക്ഷണങ്ങൾ നെഞ്ചു വേദനയും വയറിളക്കവും

Aug 18, 2022


Representative image

2 min

പോഷകാഹാരക്കുറവ് തലവേദനയാവുന്നു; കുട്ടികളുടെ സമഗ്രപരിശോധനയ്ക്ക് ആരോഗ്യവകുപ്പ്

Apr 17, 2023

Most Commented