Representative Image| Photo: AP
കോവിഡിനെ പ്രതിരോധിക്കുന്നതിനായി ഭാരത് ബയോടെക്ക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കാവുന്ന വാക്‌സിന്റെ പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ.) അനുമതി നല്‍കി.
രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ഒന്‍പത് നഗരങ്ങളിലാണ് പരീക്ഷണം നടത്തുക. കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ നിലവില്‍ സ്വീകരിച്ചവര്‍ക്കാണ് ഈ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
അയ്യായിരം പേരില്‍ പരീക്ഷണം നടത്താനാണ് ഭാരത് ബയോടെക്ക് തയ്യാറെടുക്കുന്നത്. കോവിഷീല്‍ഡ് സ്വീകരിച്ച 2500 പേരിലും കോവാക്‌സിന്‍ സ്വീകരിച്ച 2500 പേരിലുമാണ് വാക്‌സിന്‍ പരീക്ഷിക്കുക.
രണ്ടാം ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ആറുമാസം കഴിഞ്ഞവര്‍ക്കാണ് മൂക്കിലൂടെയുള്ള ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ക്ലിനിക്കല്‍ ട്രയലുകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാര്‍ച്ചോടെ രാജ്യത്ത് മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ ബൂസ്റ്റര്‍ വാക്‌സിന്‍ അവതരിപ്പിക്കാനാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ ഡിസംബര്‍ 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്യത്ത് വൈകാതെ മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ വാക്‌സിന്‍ വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Content Highlights: DCGI approves Bharat biotech's intranasal booster dose trial
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..