കളമശ്ശേരി: വേറിട്ട അപാര കഴിവുകളുടെ പ്രതിഫലനമാണ് ഓട്ടിസമെന്ന സന്ദേശവുമായി സൈക്ലത്തോണ്‍. എസ്.സി.എം.എസ്. കൊച്ചിന്‍ സ്‌കൂള്‍ ഓഫ് ബിസിനസ് പൂര്‍വ വിദ്യാര്‍ഥി അരുണ്‍ജിത് ഉണ്ണികൃഷ്ണനാണ് ഓട്ടിസം ബോധവത്കരണ സൈക്ലത്തോണ്‍ നടത്തുന്നത്. കളമശ്ശേരി എസ്.സി.എം.എസില്‍ നടന്ന ചടങ്ങില്‍ എസ്.സി.എം.എസ്. ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രമോദ് പി. തേവന്നൂര്‍ സവാരി ഫ്‌ലാഗ് ഓഫ് ചെയ്തു.

തൃശ്ശൂര്‍ സ്വദേശിയാണ് അരുണ്‍ജിത്. തൃശ്ശൂര്‍ കേരളവര്‍മ കോളേജിലെ സുവോളജി വിഭാഗം അധ്യാപികയായിരുന്ന ഡോ. പി. ഭാനുമതിയുടെ കാരുണ്യ സ്ഥാപനത്തിലുള്ളവര്‍ക്ക് ഈ യാത്രയുടെ സാമ്പത്തിക നേട്ടം കൈമാറുമെന്ന് അരുണ്‍ജിത് പറഞ്ഞു.

സൈക്കിള്‍ സവാരി കോഴിക്കോട്, കോയമ്പത്തൂര്‍ വഴി സഞ്ചരിച്ച് ഊട്ടിയിലെത്തും. തിരിച്ച് മൂന്നാം ദിവസം തൃശ്ശൂരില്‍ സമാപിക്കും.

Content Highlights: Cycling with autism awareness