കളമശ്ശേരി: മരുന്നുകളില്ലാതെ കാന്‍സര്‍ ചികിത്സിക്കുന്നതിന് മാഗ്‌നറ്റോ പ്ലാസ്മോണിക് നാനോ ഫ്‌ളൂയിഡ് വികസിപ്പിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഗവേഷക. കുസാറ്റിലെ റിട്ട. പ്രൊഫ. ഡോ. എം.ആര്‍. അനന്തരാമന്റെ കീഴില്‍ ഫിസിക്‌സ് വകുപ്പിലെ ഡോ. വി.എന്‍. അര്‍ച്ചന നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തല്‍.

മാഗ്‌നറ്റിക് ഹൈപ്പര്‍ തെര്‍മിയയും ഫോട്ടോ ഡൈനാമിക് തെറാപ്പിയും സംയോജിപ്പിച്ചായിരുന്നു ഗവേഷണം.

ഡോ. വി.എന്‍. അര്‍ച്ചന
ഡോ. വി.എന്‍. അര്‍ച്ചന

മാഗ്‌നറ്റിക് ഹൈപ്പര്‍ തെര്‍മിയ ഒരു കോശത്തില്‍ പ്രയോഗിക്കുക വഴി മാരക കോശങ്ങള്‍ മാത്രം നശിക്കുന്ന സംവിധാനമാണ് വികസിപ്പിച്ചത്.

ജേണല്‍ ഓഫ് മാഗ്‌നറ്റിസം ആന്‍ഡ് മാഗ്‌നറ്റിക് മെറ്റീരിയല്‍സ് ജേര്‍ണലില്‍ പഠന കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്നോളജിയുമായി സഹകരിച്ച് കൂടുതല്‍ ബയോ മെഡിക്കല്‍ പഠനങ്ങള്‍ പുരോഗമിക്കുകയാണ്.

Content Highlights: CUSAT invented new technology for cancer treatment