ക്രിക്കറ്റിനോട് ദേഷ്യം തോന്നിയ സമയമുണ്ടായിരുന്നു, ഇപ്പോഴും ആങ്സൈറ്റിക്കുള്ള മരുന്നു കഴിക്കുന്നു- ബെൻ


ഉത്കണ്ഠ

Ben Stokes I AFP

ടുത്തിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി മാനസികാരോ​ഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പങ്കുവെച്ചത്. സമ്മർദങ്ങൾക്കും വിമർശനങ്ങൾക്കും ഇടയിൽ മാനസികാരോ​ഗ്യം കാത്തുസൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് കോലി പങ്കുവെച്ചത്. ഒരു മുറി നിറച്ചും തനിക്ക് പ്രിയപ്പെട്ടവർ ഉണ്ടായിരിക്കുമ്പോഴും തനിക്ക് ഒറ്റയ്ക്കാണെന്ന തോന്നൽ ഉണ്ടായ സമയങ്ങളുണ്ടെന്നാണ് കോലി പറഞ്ഞത്. കായികതാരത്തിന് ശാരീരികാരോ​ഗ്യം എത്രത്തോളം പ്രാധാന്യമാണോ അത്രതന്നെ മാനസികാരോ​ഗ്യവും പ്രധാനമാണെന്നും കോലി പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇം​ഗ്ലണ്ട് ക്രിക്കറ്റ് താരം ബെൻ സ്റ്റോക്സും സമാന അനുഭവം പങ്കുവെക്കുകയാണ്.

മാനസികാരോ​ഗ്യം മെച്ചപ്പെടുത്തുന്നതിനായി ആറുമാസത്തെ ഇടവേള എടുത്തിരുന്ന ബെൻ സ്റ്റോക്സ് ഇപ്പോഴും അമിത ഉത്കണ്ഠയ്ക്കുള്ള(ആങ്സൈറ്റി) മരുന്നു കഴിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. രണ്ടുവർഷത്തിന് മുമ്പ് അച്ഛന്റെ മരണത്തിനു പിന്നാലെയാണ് സ്റ്റോക്സ് സമ്മർദത്തിലാണ്ടത്. നിരന്തരമുണ്ടായ പാനിക് അറ്റാക്കുകൾക്ക് പിന്നാലെ കഴിഞ്ഞ വർഷം സ്പോർട്സിന് ഒരിടവേള കൊടുക്കുകയും ചെയ്തിരുന്നു ബെൻ സ്റ്റോക്സ്.



ഇതേക്കുറിച്ച് തുറന്നു പറയുന്നതിൽ തനിക്ക് നാണക്കേടോ മടിയോ തോന്നുന്നില്ലെന്നും ആ സമയത്ത് താൻ സഹായം വേണ്ട അവസ്ഥയിലായിരുന്നു എന്നും സ്റ്റോക്സ് പറയുന്നു. എന്നാൽ ക്രിക്കറ്റിലേക്ക് തിരികെ വന്നു എന്നു കരുതി അതിനെ അതിജീവിച്ചിട്ടില്ല. ഇപ്പോഴും ഡോക്ടർമാരോട് സംസാരിക്കാറുണ്ട്. ദിവസവും മരുന്നും കഴിക്കുന്നുണ്ട്. അതൊരു നീണ്ട പ്രക്രിയയാണ്- സ്റ്റോക്സ് പറയുന്നു.

ഇടവേള എടുത്തിരുന്ന സമയത്ത് ക്രിക്കറ്റിനോട് നീരസം തോന്നിയിരുന്നു. അച്ഛന്റെ അവസാനകാലത്ത് മതിയായി കാണാൻ പോലും അനുവദിക്കാതിരുന്ന ക്രിക്കറ്റിനോട് തനിക്ക് ദേഷ്യമായിരുന്നു. മാനസികാരോ​ഗ്യത്തെക്കുറിച്ച് പങ്കുവെക്കുക പ്രധാനമാണെന്നും തനിക്ക് കഴിയുന്നത്ര തന്റെ അവസ്ഥ സന്തോഷത്തോടെ പങ്കുവെക്കാൻ തയ്യാറാണെന്നും ബെൻ സ്റ്റോക്സ് പറഞ്ഞു.

എന്താണ് പാനിക് അറ്റാക്ക്?

ഒരു വ്യക്തിക്ക് ചുറ്റുപാടുകളിൽ നിന്നുള്ള സമ്മർദങ്ങളോ ശാരീരിക പ്രശ്നങ്ങളോ ഇല്ലാതെ പെട്ടെന്ന് ഉണ്ടാകുന്ന അമിതമായ ഉത്കണ്ഠയും പരിഭ്രവവുമാണ് പാനിക് അറ്റാക്ക്. ഈ അവസ്ഥ ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ മാത്രമേ നീണ്ടുനിൽക്കൂ. ഈ അവസ്ഥയുടെ മൂർധന്യത്തിൽ രോ​ഗിക്ക് ചുറ്റുപാടുകളെക്കുറിച്ചുള്ള ഓർമ നഷ്ടപ്പെടുക, ഉടൻ മരിക്കുമെന്ന തോന്നൽ, ഭ്രാന്തുപിടിക്കുമെന്ന അവസ്ഥ, നിയന്ത്രണം നഷ്ടപ്പെടുമെന്ന തോന്നൽ, ശരീരം വിയർക്കൽ, കൈകാൽ വിറയ്ക്കുക, വായ വരളുക, ശ്വാസം മുട്ടൽ, നെഞ്ചു മുറുകുക, തലകറക്കം എന്നിവ അനുഭവപ്പെടാം.

Content Highlights: cricketer ben stokes opens up about anxiety medication and mental health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented