Photo: AP
കോവിഡ് വാക്സിനുകൾ മുസ്ലീം മതവിശ്വാസപ്രകാരം ഹലാൽ ആണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിനുകളിൽ മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് കോവിഡ് വാക്സിനുകളിൽ പന്നിയിൽ നിന്നോ മറ്റോ ഉള്ള മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നില്ലെന്നും വാക്സിനുകൾ ഹലാൽ (അനുവദനീയം) ആണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.
കോവിഡ് വാക്സിനുകൾ ശരിയത്ത് നിയമത്തിന് (Sharia Law) കീഴിൽ വരുമെന്ന് സൗദി അറേബിയയിലെ ജിദ്ദയിലെ മെഡിക്കൽ ഫിക്ക് സിംപോസിയം (International Islamic Fiqh Academy) പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലോകാരോഗ്യ സംഘടന ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ലോകമെങ്ങും നടക്കുന്ന കോവിഡ് വാക്സിനേഷന് വേഗത കൂട്ടാനാണ് ലോകാരോഗ്യസംഘടനയുടെ ഇത്തരമൊരു വിശദീകരണം.
Content Highlights: COVID-19 vaccines Halal, permissible under Sharia Law: WHO, Health, Covid19, Covid Vaccines
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..