തിരുവനന്തപുരം: ഹൃദ്രോഗികളും പത്തുവർഷത്തിലേറെയായി പ്രമേഹത്തിനോ രക്താതിസമ്മർദത്തിനോ ചികിത്സ തേടുന്നവരുമടക്കം 20 രോഗങ്ങളുള്ളവർക്കാണ് 18-നും 45-നുമിടയിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ കോവിഡ് വാക്സിന് മുൻഗണന നൽകുക.

പക്ഷാഘാതം, വൃക്ക, കരൾ സ്റ്റെംസെൽ എന്നിവ മാറ്റിവെച്ചവർ, അതിനായി കാത്തിരിക്കുന്നവർ, വൃക്കരോഗികൾ, കരൾരോഗം, രണ്ടു വർഷമായി ഗുരുതര ശ്വാസകോശരോഗത്തിന് ചികിത്സ തേടുന്നവർ, ലുക്കീമിയ, ലിംഫോമ, മൈലോമ രോഗികൾ, കാൻസർ ചികിത്സ തേടുന്നവർ, സിക്കിൾ സെൽ രോഗം, തലാസീമിയ രോഗികൾ, എച്ച്.ഐ.വി. ബാധിതർ, മറ്റു പ്രതിരോധശേഷി കുറയുന്ന അസുഖങ്ങളുള്ളവർ തുടങ്ങിയവർക്കും മുൻഗണനയുണ്ടാകും.

Content Highlights: Covid19 vaccine preference for those with these diseases, Health, Covid19