Image Credit: Twitter
വീടിന്റെ അടുത്തുള്ള കോവിഡ് വാക്സിനേഷൻ കേന്ദ്രം കണ്ടെത്താൻ ഇനി വാട്സ്അപ്പും. കേന്ദ്രസർക്കാരിന്റെ MyGov ഡിജിറ്റൽ പോർട്ടലും വാട്സ്അപ്പുമായി ചേർന്നാണ് വാട്സ്അപ്പ് ബോട്ട് ഉപയോഗിക്കുന്നത്.
ഉപയോഗിക്കേണ്ടത് ഇങ്ങനെ
- ആദ്യം +91 9013151515 എന്ന നമ്പർ കോൺടാക്റ്റ് ലിസ്റ്റിലേക്ക് സേവ് ചെയ്യുക. ഈ നമ്പറിലാണ് MyGov കൊറോണ ഹെൽപ്ഡെസ്ക് ചാറ്റ്ബോട്ടിന്റെ സേവനം ലഭിക്കുക.
- ഈ നമ്പറിലേക്ക് Hi മെസേജ് അയച്ച് ചാറ്റ് ബോട്ടുമായി ബന്ധപ്പെടാം.
- ഈ മെസേജിന് മറുപടിയായി എമർജൻസി നമ്പറുകളും ഇ.മെയിൽ ഐഡിയും സഹിതം ഒൻപത് ഒപ്ഷനുകൾ അടങ്ങുന്ന മെനു നൽകും.
ഏതു തരം ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ് ആവശ്യം എങ്കിൽ ആ ചോദ്യനമ്പർ ടെെപ്പ് ചെയ്ത് അയക്കുക.
വാക്സിനേഷൻ കേന്ദ്രങ്ങളെക്കുറിച്ചാണ് അറിയേണ്ടതെങ്കിൽ 1 എന്ന് ടെെപ്പ് ചെയ്ത് അയക്കുക. ഉടൻ പിൻകോഡ് ചോദിച്ചുകൊണ്ട് മെസേജ് എത്തും. ഇത് നൽകിയാൽ ആ പ്രദേശത്തുള്ള വാക്സിനേഷൻ കേന്ദ്രങ്ങളെക്കുറിച്ചും സ്ലോട്ടുകളെക്കുറിച്ചുമുള്ള വിശദാംശങ്ങൾ ലഭിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കോവിൻ (www.cowin.gov.in) എന്ന വെബ്സെെറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാം.
Content Highlights: Covid19 vaccine center via whatsapp, how to locate nearby Covid19 vaccine center, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..