ചൂടും കാര്‍ബണ്‍ ബഹിര്‍ഗമനവും കൂടുതലുള്ളിടത്ത് കോവിഡ് കൂടുമെന്ന കണ്ടെത്തലുമായി മലയാളി


മലയാളി ഗവേഷണവിദ്യാര്‍ഥിയുടെ പഠനം അമേരിക്കന്‍ ജേണലില്‍

Representative Image | Photo: Gettyimages.in

തൃശ്ശൂര്‍: ചൂടുള്ള കാലാവസ്ഥകൊണ്ട് കൊറോണ തളരില്ലെന്ന് മലയാളി ഗവേഷണ വിദ്യാര്‍ഥിനിയുടെ കണ്ടെത്തല്‍. ആഗോളതാപനം തടഞ്ഞാല്‍ മാത്രമേ വൈറസിനെ തുരത്താനാകൂ എന്നും പഠനം പറയുന്നു. ചൈന, ബെയ്ജിങ്ങിലെ അക്കാദമി ഓഫ് സയന്‍സിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അറ്റ്‌മോസ്ഫെറിക് ഫിസിക്‌സില്‍ ഗവേഷണം നടത്തുന്ന കോഴിക്കോട് സ്വദേശി കീര്‍ത്തി ശശികുമാറിന്റേതാണ് കണ്ടെത്തല്‍. ഇത് അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍-ജിയോ ഹെല്‍ത്ത് ജേണലില്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധപ്പെടുത്തി.

ഇന്ത്യയിലുടനീളം കോവിഡ് രൂക്ഷമായ മേഖലകള്‍ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. മാര്‍ച്ച് 15 മുതല്‍ മേയ് 15 വരെ നടത്തിയ പഠനമാണ് ഡിസംബര്‍ ആദ്യവാരം പ്രസിദ്ധപ്പെടുത്തിയത്. മേയ് 15-ന് പൂര്‍ത്തിയാക്കിയ പഠനത്തില്‍ ഇന്ത്യയില്‍ രോഗം രൂക്ഷമാകുമെന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ രാജ്യം മുന്‍നിരയിലെത്തുമെന്നും പറഞ്ഞിരുന്നു.

ലോകത്താകമാനം ചൂട് കൂടിയ രാജ്യങ്ങളിലും സ്ഥലങ്ങളിലുമാണ് കോവിഡ് രൂക്ഷമായി ബാധിച്ചതെന്നും കണ്ടെത്തി. കാര്‍ബണ്‍മൂലമുള്ള അന്തരീക്ഷമലിനീകരണം ശക്തമായ രാജ്യങ്ങളിലാണ് കൊറോണയുടെ വ്യാപനം രൂക്ഷമായത്. ഇന്ത്യയില്‍ കാര്‍ബണ്‍ മലിനീകരണം കൂടിയ സ്ഥലങ്ങളിലാണ് കോവിഡ് കൂടിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ചൈന സുഹായിലെ സണ്‍യാറ്റ് സെന്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് അറ്റ്‌മോസ്ഫെറിക് സയന്‍സില്‍ പ്രൊഫസറും ഇന്ത്യക്കാരനുമായ ദേബഷിഷ് നാഥിന്റെ കീഴിലായിരുന്നു കോവിഡ് പഠനം. ഇദ്ദേഹത്തിന്റെ കീഴിലാണ് ഗവേഷണവും.

Keerthi Sasikumar
കീര്‍ത്തി ശശികുമാര്‍

കോഴിക്കോട് മലാപ്പറമ്പ് മേഘമല്‍ഹാറില്‍ ശശികുമാറിന്റെയും ജീജയുടെയും മകളാണ്. സഹോദരന്‍ സിദ്ധാര്‍ഥ്. ചൈനയില്‍ നാനോസയന്‍സ് ഗവേഷകനായ തൃശ്ശൂര്‍ കുറ്റുമുക്ക് സ്വദേശി നിധിന്‍ ദിവാകറാണ് ഭര്‍ത്താവ്.

ഇന്ത്യയില്‍ നിന്നുള്ള മറ്റ് കണ്ടെത്തലുകള്‍

  • അന്തരീക്ഷ ഊഷ്മാവ് 27-32 സെല്‍ഷ്യസിനും ഈര്‍പ്പം 25-45 നും ഇടയിലുള്ള സ്ഥലങ്ങളാണ് കോവിഡ് ക്ലസ്റ്ററുകളായി രൂപപ്പെടുന്നത്.
  • അന്തരീക്ഷ ഊഷ്മാവ് 31 സെല്‍ഷ്യസിലുള്ളപ്പോഴാണ് 72 ശതമാനം രോഗവ്യാപനവും നടന്നത്.
  • ഇവിടുത്തെ സാഹചര്യത്തില്‍ ഖര-ദ്രാവക സൂഷ്മകണികകളില്‍ 60 മിനിറ്റ് വരെ കൊറോണ വൈറസ് നിലനില്‍ക്കും.
  • മനുഷ്യന്‍ സഞ്ചരിക്കുന്നതിലൂടെ മാത്രമല്ല കൊറോണ വൈറസ് വ്യാപിക്കുന്നത്.
  • കാലാവസ്ഥാവ്യതിയാനത്തിന്റെയും ആഗോളതാപനത്തിന്റെയും ഉപോത്പന്നമാണ് കോവിഡ്.
  • ആഗോളതാപനം ശമിപ്പിച്ചാല്‍ കൊറോണ വ്യാപനം തടയാനാവും.
Content Highlights: Covid19 study of a Malayalee research student published in an American journal, Health, Covid19, Corona Virus outbreak

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented