മെഡിക്കല്‍കോളേജില്‍ മരിച്ച കോവിഡ് രോഗികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കിട്ടുന്നില്ല


എം.പി.സൂര്യദാസ്

അപ്പീല്‍ നല്‍കാന്‍ ആശുപത്രിരേഖ വേണം. മരണകാരണത്തിന്റെ രേഖ ആശുപത്രികള്‍ കൈമാറുന്നില്ല

Photo: PTI

കോഴിക്കോട്: മെഡിക്കല്‍കോളേജിലെ കോവിഡ് വാര്‍ഡില്‍കിടന്ന് മരിച്ചവരില്‍ പലരുടെയും പേരുകള്‍ കോവിഡ് പോര്‍ട്ടലില്‍ രേഖപ്പെടുത്തിയിട്ടില്ല. ആശുപത്രിരേഖ പരിശോധിച്ച് മെഡിക്കല്‍കോളേജില്‍നിന്നുതന്നെ പോര്‍ട്ടലില്‍ ഉള്‍പ്പെടുത്താമെന്നിരിക്കെ, ബന്ധുക്കളെ അനാവശ്യമായി വട്ടംകറക്കുന്നതായി പരാതി. ഇനി അപ്പീല്‍ നല്‍കിയശേഷം മാത്രമേ പോര്‍ട്ടലില്‍ പേര് ഉള്‍പ്പെടുത്തുകയുള്ളൂ.

മെഡിക്കല്‍കോളേജില്‍നിന്ന് ഓഗസ്ത് 26-ന് കോവിഡ് ബാധിച്ച് മരിച്ച കുരിക്കിലാട് മലയില്‍ രാഘവന്‍, ജൂലായ് എട്ടിന് മരിച്ച നാരായണി തുടങ്ങി ഒട്ടേറേപ്പേരുടെ ബന്ധുക്കള്‍ ദിവസവും വില്ലേജ്ഓഫീസിലും താലൂക്ക് ഓഫീസിലും കയറിയിറങ്ങുകയാണ്.

പേര് പോര്‍ട്ടലില്‍ ഉള്‍പ്പെട്ടാല്‍ മാത്രമേ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുകയുള്ളൂ. പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിന് അപ്പീല്‍ നല്‍കണമെങ്കില്‍ കോവിഡാണ് മരണകാരണം എന്ന രേഖ വേണം. കോവിഡ് ബാധിച്ചാണ് ഇവര്‍ മരിച്ചതെന്ന് മെഡിക്കല്‍കോളേജ് അധികൃതര്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇതിനുള്ള രേഖകള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്നില്ല.

മലയില്‍ രാഘവന്‍ ആദ്യം വടകര ഗവ.ആശുപത്രിയിലാണ് കോവിഡ് ബാധിച്ച് ചികിത്സ തേടിയത്. ആരോഗ്യസ്ഥിതി വഷളായപ്പോള്‍ മെഡിക്കല്‍കോളേജിലേക്ക് മാറ്റി. വടകര ആശുപത്രിയില്‍നിന്ന് നല്‍കിയ ചികിത്സാരേഖ മെഡിക്കല്‍കോളേജില്‍ എത്തിയപ്പോള്‍ വാങ്ങിവെച്ചു. ഇപ്പോള്‍ രോഗി കോവിഡ് കാരണമാണ് മരിച്ചതെന്ന് തെളിയിക്കുന്ന ഒരു രേഖയും ബന്ധുക്കളുടെ കൈവശമില്ല. ഈ രേഖ ആവശ്യപ്പെട്ടെങ്കിലും കൈമാറാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാവുന്നില്ല. ഇത് ആശുപത്രി രേഖയാണെന്നും അത് ഫയലില്‍ സൂക്ഷിക്കേണ്ടതാണെന്നുമാണ് മറുപടി. മാസങ്ങളായി കോവിഡ് രേഖയ്ക്കായി ഇവര്‍ ശ്രമിക്കുന്നെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല.

കോവിഡ് ഡത്ത് ഡിക്ലറേഷന്‍ ലിസ്റ്റില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ അപ്പീല്‍ സമര്‍പ്പിക്കണം. മരണസര്‍ട്ടിഫിക്കറ്റിനൊപ്പം മരണം സ്ഥിരീകരിച്ച സ്ഥാപനത്തില്‍നിന്ന് ലഭിച്ച ആശുപത്രിരേഖ അപ്പീല്‍ സമര്‍പ്പിക്കാന്‍ സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഇത് കിട്ടാന്‍വേണ്ടിയാണ് ബന്ധുക്കള്‍ സര്‍ക്കാര്‍ഓഫീസുകളിലും ആശുപത്രികളിലുമായി കയറിയിറങ്ങുന്നത്.

ആശുപത്രിയുടെ കൈവശമുള്ള വിവരം അവര്‍തന്നെ പോര്‍ട്ടലിലേക്ക് കൈമാറിയാല്‍ ബന്ധുക്കളെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്നത് ഒഴിവാക്കാം. മെഡിക്കല്‍കോളേജിലെ റെക്കോര്‍ഡ് ലൈബ്രറിയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച മുഴുവന്‍ രോഗികളുടെയും രേഖകളുണ്ട്. ഇത് പരിശോധിച്ച് ആശുപത്രിക്ക് നേരത്തേ പറ്റിയ തെറ്റ് തിരുത്തിയാല്‍ ബന്ധുക്കളുടെ പ്രയാസം പരിഹരിക്കാം. ഇതിന് അധികൃതര്‍ തയ്യാറാവാത്തതാണ് പ്രശ്‌നത്തിന് കാരണം.

പോര്‍ട്ടലില്‍ പേര് ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസിലോ, പ്രാഥമികാരോഗ്യകേന്ദ്രത്തിലോ അപേക്ഷ സ്വീകരിച്ചാല്‍ ബന്ധുക്കള്‍ മെഡിക്കല്‍കോളേജില്‍ പോയി ചുറ്റിക്കറങ്ങുന്നത് ഒഴിവാക്കാം. പോര്‍ട്ടലില്‍ പേര് വരാത്തവര്‍ എവിടെപ്പോയാണ് പരാതിപ്പെടേണ്ടതെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. ഇത് എങ്ങനെയാണ് പരിഹരിക്കുകയെന്ന് പി.എച്ച്.സി.യിലെ ഡോക്ടര്‍ക്കോ, തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കോ നിശ്ചയമില്ല.

Content Highlights: Covid19 patients who died in medical college do not get the certificate, Health, Covid19


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


Aravind Kejriwal

1 min

ഗുജറാത്തില്‍ എഎപി അധികാരത്തിലെത്തും; ഐ.ബി റിപ്പോര്‍ട്ടുണ്ട്, അവകാശവാദവുമായി കെജ് രിവാള്‍

Oct 2, 2022

Most Commented