തിരുവനന്തപുരം: രോഗവ്യാപനം കൂടുതലുള്ള ജില്ലകളില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ കിടക്കകള്‍ അതിവേഗമാണ് നിറയുന്നത്. ശനിയാഴ്ചവരെയുള്ള കണക്കുകള്‍പ്രകാരം 27,260 രോഗികളാണ് ആശുപത്രികളിലുള്ളത്. പകുതിയിലധികം ഐ.സി.യു. കിടക്കകളും നിറഞ്ഞിട്ടുണ്ട്. കോവിഡിന്റെ ഒന്നാം തരംഗത്തിലും ഓണത്തിനുശേഷം രോഗികളുടെ എണ്ണം ഉയര്‍ന്നിരുന്നു.

പ്രതീക്ഷ വാക്‌സിനേഷനില്‍

കൂടുതല്‍ പേര്‍ വാക്‌സിന്‍ സ്വീകരിച്ചതിനാല്‍ പോസിറ്റീവായാലും രോഗികള്‍ ഗുരുതരാവസ്ഥയിലേക്ക് പോകാത്തത് ആശ്വാസമാണ്. ഇനി 90 ലക്ഷം വാക്‌സിന്‍കൂടി നല്‍കിയാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്നാണ് വിലയിരുത്തല്‍. സെപ്റ്റംബര്‍ 15-നുമുമ്പ് ഇത്രയും വാക്‌സിന്‍കൂടി നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

സാമൂഹിക അകലം അത്യാവശ്യം

മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ എല്ലാവരും ഉപയോഗിക്കുന്നുണ്ടെങ്കിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. ഇത് രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നു.
- ഡോ. പി. ഗോപികുമാര്‍,
സെക്രട്ടറി, ഐ.എം.എ.

Content Highlights: Covid19, Number of Covid19 patients is increasing, Health