
Representative Image| Photo: GettyImages
അഹമ്മദാബാദ്: മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തുന്നവർക്ക് 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി-പി.സി.ആർ. നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കിയത് മറുനാടൻ മലയാളികൾക്ക് തലവേദനയായി. രാജസ്ഥാൻ, ഡൽഹി, ഹിമാചൽപ്രദേശ്, ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളെല്ലാം 72 മണിക്കൂറിനുള്ളിലെടുത്ത രേഖയാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കേരളത്തിൽ എത്തുന്നതിന് രണ്ടുദിവസം മുമ്പത്തെ റിപ്പോർട്ട് കിട്ടുക ഇപ്പോഴത്തെ സാഹചര്യത്തിൽ എളുപ്പമല്ല. ആർ.ടി-പി.സി.ആർ. റിപ്പോർട്ടിനായി ലാബുകളിൽ വലിയ തിരക്കാണ്. 36-48 മണിക്കൂറാണ് ചുരുങ്ങിയ സമയം. അഞ്ചുദിവസംവരെ കാത്തിരിക്കേണ്ടി വരുന്നുവെന്ന് കഴിഞ്ഞദിവസം ഗുജറാത്ത് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
രണ്ടുദിവസം യാത്രയ്ക്കു തന്നെയെടുക്കുന്ന തീവണ്ടിയാത്രക്കാർക്ക് എന്തായാലും റിപ്പോർട്ടുമായി പുറപ്പെടാനാവില്ല. ഒറ്റ വിമാനത്തിന് യാത്ര ചെയ്യാനാവാത്ത വിമാന യാത്രക്കാർക്കും യഥാസമയം റിപ്പോർട്ട് കിട്ടാനിടയില്ല. ഇതരസംസ്ഥാനങ്ങളുടെ 72 മണിക്കൂർ നിബന്ധന താരതമ്യേന പ്രായോഗികമാണ്. മഹാരാഷ്ട്ര തീവണ്ടി യാത്രക്കാർക്ക് യാത്ര തുടങ്ങുന്നതിനുമുമ്പ് രണ്ടു ദിവസത്തിനുള്ളിലെടുത്ത റിപ്പോർട്ടാണ് നിർബന്ധമാക്കിയത്.
വാഹനം പുറപ്പെടുന്നതിനുമുമ്പ് 48 മണിക്കൂറിനുള്ളിലെടുത്ത രേഖ എന്ന് വ്യവസ്ഥ ചെയ്യുകയോ 72 മണിക്കൂറാക്കി കൂട്ടുകയോ വേണമെന്നാണ് ആവശ്യം.
Content Highlights: Covid19 negative Document for Kerala entry, health, Covid19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..