കോവിഡ്: വിദേശത്ത് മരിച്ചവര്‍ക്കും സഹായം നല്‍കണം; ആവര്‍ത്തിച്ച് കേരളം


ടി.ജി. ബേബിക്കുട്ടി

വിദേശത്ത് മരിച്ചവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ മാനദണ്ഡം നിശ്ചയിക്കേണ്ടതുണ്ട്

Representative Image| Photo: Gettyimages

തിരുവനന്തപുരം: കോവിഡ് ബാധിച്ച് വിദേശത്ത് മരിച്ചവര്‍ക്കും സഹായധനം അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ടു. റവന്യൂ വകുപ്പ് നിര്‍ദേശം പരിഗണിച്ചാണ് മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച കേന്ദ്രത്തിന് കത്തയച്ചത്.

കോവിഡ് മരണം സ്ഥിരീകരിക്കാന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ (ഐ.സി.എം.ആര്‍.) മാര്‍ഗനിര്‍ദേശമാണ് മാനദണ്ഡമാക്കുന്നത്. വിദേശത്ത് മരിച്ചവരെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ മാനദണ്ഡം നിശ്ചയിക്കേണ്ടതുണ്ട്.മരണം 44,503, അപേക്ഷിച്ചത് 12,359 മാത്രം

ഞായറാഴ്ചവരെ 44,503 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാല്‍, സഹായധനത്തിന് തിങ്കളാഴ്ച വരെ അപേക്ഷിച്ചതാകട്ടെ 12,359 പേര്‍മാത്രം.

നവംബര്‍ ഒന്നുമുതല്‍ അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടും അര്‍ഹരായവര്‍ എന്തുകൊണ്ട് അപേക്ഷിക്കുന്നില്ല എന്നതിന് അധികൃതര്‍ കൈമലര്‍ത്തുകയാണ്. ആശ്രിതര്‍ക്കെല്ലാം കുടുംബവരുമാനം നോക്കാതെയാണ് ദുരന്തനിവാരണനിധിയില്‍നിന്ന് സഹായം അനുവദിക്കുന്നത്.

വില്ലേജ് ഓഫീസുകള്‍ വഴി അപേക്ഷ സ്വീകരിക്കാന്‍ രണ്ടുദിവസമായി ഊര്‍ജിതശ്രമമാണ് റവന്യൂ വകുപ്പ് നടത്തുന്നത്. 1315 അപേക്ഷകള്‍ മാത്രമാണ് എല്ലാ വില്ലേജ് ഓഫീസുകളിലുമായി ലഭിച്ചത്. 2236 അപേക്ഷകള്‍ കളക്ടറേറ്റുകളിലുമുണ്ട്.

അപേക്ഷകളില്‍ ആശയക്കുഴപ്പവും ആശ്രിതരെ സംബന്ധിച്ച് വ്യക്തതയില്ലായ്മയും കാരണം 2574 എണ്ണം തിരിച്ചയച്ചു. 4986 അപേക്ഷകള്‍ ട്രഷറിയിലേക്കു കൈമാറി. 2050 പേര്‍ക്ക് സഹായധനം അനുവദിച്ചു. ആറ് അപേക്ഷകള്‍ നിരസിച്ചു.

ആരോഗ്യവകുപ്പില്‍ മെല്ലെപ്പോക്ക്

കോവിഡ് മരണമായി പരിഗണിക്കണമെന്നും മരണസര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വേണമെന്നും ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിന് സമര്‍പ്പിച്ചിട്ടുള്ള അപേക്ഷകളില്‍ നടപടി ഇഴയുന്നു.

മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള 29,864 അപ്പീലുകളില്‍ 17,967 എണ്ണത്തിലാണ് ഇതുവരെ നടപടി സ്വീകരിച്ചത്. ഐ.സി.എം.ആര്‍. മാനദണ്ഡം അനുസരിച്ചുള്ള മരണസര്‍ട്ടിഫിക്കറ്റിനായി സമര്‍പ്പിച്ച 4757 അപേക്ഷകളില്‍ 380 എണ്ണത്തില്‍ ഇനിയും നടപടി സ്വീകരിക്കാനുണ്ട്.

Content Highlights: Kerala demands Covid19 death compensation should be given to those who died abroad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented