കൊച്ചി: കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് കരുത്തുപകരാൻ കൂടുതൽ സന്നദ്ധപ്രവർത്തകരെ തേടുന്നു. മെഡിക്കൽ, പാരാമെഡിക്കൽ പ്രൊഫഷണലുകളെയും പൊതുജനങ്ങളെയും ചേർത്തുളള സാമൂഹ്യസംരക്ഷണസേനയിലൂടെ പ്രതിരോധപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.

മോഡേൺ മെഡിസിൻ, ആയുർവേദം, ഡെന്റൽ, ഹോമിയോ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ സ്റ്റാഫ്, എം.എസ്.ഡബ്ള്യു, എം. ബി.എ., എം.എസ്‌സി., എം.എച്ച്.എ. ബിരുദധാരികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ബ്രിഗേഡ് രൂപവത്കരിച്ചിരിക്കുന്നത്.

എതെങ്കിലുംരീതിയിൽ ഈ വിഭാഗങ്ങളുമായി പ്രവർത്തിച്ചിട്ടുള്ളവർക്കും വിദ്യാർഥികളും വിരമിച്ച ആരോഗ്യപ്രശ്‌നങ്ങളില്ലാത്തവർക്കും സേവനം ചെയ്യാം. ഇതിന് പ്രതിഫലവും സാക്ഷ്യപത്രവും ലഭിക്കും. കോവിഡ് ബ്രിഗേഡിൽ ഉൾപ്പെടുന്നവർക്ക് ആരോഗ്യപരിരക്ഷയും നൽകും.

രജിസ്റ്റർ ചെയ്യാം

കോവിഡ് ജാഗ്രതാപോർട്ടലിൽ രജിസ്റ്റർചെയ്താൽ സന്നദ്ധസേനയിൽ അംഗങ്ങളാകാം. കോവിഡ് ബ്രിഗേഡ്, സന്നദ്ധസേനാ വിഭാഗങ്ങളിൽ പ്രത്യേകം രജിസ്‌ട്രേഷനുണ്ട്. covid19jagratha.kerala.nic.in ൽ പേർ രജിസ്റ്റർ ചെയ്യാം. സംശയങ്ങൾക്ക് ടോൾഫ്രീ നമ്പറായ 18001201001, ദിശയിലും (1056) വിളിക്കാം. ഒരുതവണ രജിസ്റ്റർ ചെയ്തവർ വീണ്ടും ചെയ്യേണ്ടതില്ല.

Content Highlights: Covid19 Corona Virus Needs more volunteers, Covid19, Health