കോവിഡ്‌ മുമ്പ് ബാധിച്ച ചെറുപ്പക്കാരിൽ വീണ്ടും വരാം


പ്രതിരോധ കുത്തിവെപ്പ് നിർണായകം

Representative Image| Photo: GettyImages

ന്യൂഡൽഹി: മുമ്പ് കോവിഡ് ബാധിച്ച ചെറുപ്പക്കാരുടെ ശരീരത്തിലുള്ള ആന്റിബോഡിക്ക് വീണ്ടുമുള്ള വൈറസ് ബാധയിൽനിന്നു പൂർണസംരക്ഷണം നൽകാൻ കഴിയില്ലെന്നു പഠനം. പ്രതിരോധശേഷി കൂട്ടാനും രോഗപ്പകർച്ച കുറയ്ക്കാനും പ്രതിരോധ കുത്തിവെപ്പുതന്നെ വേണമെന്നും ‘ദ ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

‘ഒരിക്കൽ കോവിഡ് വന്ന ചെറുപ്പക്കാരെ വീണ്ടും വൈ റസ് ബാധിക്കാനും അവരിൽനിന്ന് മറ്റുള്ളവരിലേക്കു പകരാനുമുള്ള സാധ്യതയുണ്ട്. മുമ്പ് രോഗം പിടിപെട്ടു എന്നതുകൊണ്ട് രോഗപ്രതിരോധശേഷി ഉണ്ടാവണമെന്നില്ല. രോഗത്തെ ചെറുത്തുനിൽക്കാൻ അധിക പരിരക്ഷ നൽകുന്ന പ്രതിരോധ കുത്തിവെപ്പ് അവർക്കും ആവശ്യമാണെ’ന്ന് അമേരിക്കയിലെ മൗണ്ട് സിനായിലുള്ള ഐകാൻ സ്കൂൾ ഓഫ് മെഡിസിൻ പ്രൊഫസർ സ്റ്റുവർട്ട് സീൽഫൊൺ പറഞ്ഞു. ഐകാൻ സ്കൂളിലെ ഗവേഷകർ 2020 മേയ് മുതൽ നവംബർവരെ യു.എസ്. മറീൻ കോറിലെ 18-20 നും ഇടയിൽ പ്രായമുള്ള മൂവായിരത്തോളം പേരിലാണ് പഠനം നടത്തിയത്. ഇവരിൽ 1,098 (45 ശതമാനം) പേർക്കും വീണ്ടും രോഗംബാധിച്ചു.

Content Highlights: Covid19 can come back to young people who have been affected before, Health, Covid19, Corona Virus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Nirmala Sitharaman

1 min

കേന്ദ്രത്തിന് നഷ്ടം ഒരുലക്ഷം കോടി; സംസ്ഥാനങ്ങളുമായി പങ്കിടുന്ന തീരുവയില്‍ മാറ്റമില്ലെന്ന് ധനമന്ത്രി

May 22, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022

More from this section
Most Commented