കോവിഡ്-19: ആയുര്‍വേദ ഇമ്മ്യൂണിറ്റി ക്ലിനിക് ഒരുങ്ങുന്നു


എല്ലാ ഇമ്മ്യൂണിറ്റി ക്ലിനിക്കുകളിലും പരിശോധന പൂര്‍ണമായും സൗജന്യമായിരിക്കും

Representative image

കൊച്ചി: കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി കേരളത്തിലെ സ്വകാര്യ ആയുര്‍വേദ മേഖലയുടെ ആയുര്‍വേദ ഇമ്മ്യൂണിറ്റി ക്ലിനിക്കുകള്‍ വരുന്നു. ഓരോ സെന്ററിലും ആഴ്ചയില്‍ മൂന്നു ദിവസമായിരിക്കും വൈദ്യപരിശോധനാ സൗകര്യം ഉണ്ടാവുക. മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന മുറയ്ക്കാണ് പരിശോധനാ ക്രമീകരണങ്ങള്‍ നടത്തിയിട്ടുള്ളത്. ടെലിഫോണ്‍ വഴിയുള്ള മാര്‍ഗനിര്‍ദേശങ്ങളും സെന്ററുകളില്‍നിന്ന് ലഭ്യമാവും. എല്ലാ ഇമ്മ്യൂണിറ്റി ക്ലിനിക്കുകളിലും പരിശോധന പൂര്‍ണമായും സൗജന്യമായിരിക്കും.

ആയുഷ് മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസരണമായിരിക്കും ഇമ്മ്യൂണിറ്റി ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കുക എന്ന് ഡോ. പി.എം. വാരിയര്‍ (ചീഫ് ഫിസിഷ്യന്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ആയുര്‍വേദ പാനല്‍ ചെയര്‍മാന്‍ സി.ഐ.ഐ.), ഡോ പി.ആര്‍. കൃഷ്ണകുമാര്‍ (മാനേജിങ് ഡയറക്ടര്‍, ആര്യ വൈദ്യഫാര്‍മസി കോയമ്പത്തൂര്‍), ഡോ. രാമനാഥന്‍ (മാനേജിങ് ഡയറക്ടര്‍, സീതാറാം ആയുര്‍വേദ ഫാര്‍മസി, ജനറല്‍ സെക്രട്ടറി, എ.എം.എം.ഒ.ഐ.), ഡോ. കൃഷ്ണകുമാര്‍ (ജന. സെക്രട്ടറി, എ.ഡി.എം.എ.), ഡോ സാദത്ത് ദിനകര്‍, ജന. സെക്രട്ടറി, എം.എം.എ.ഐ.), ഡോ. ഹരീന്ദ്രന്‍ നായര്‍ (പങ്കജകസ്തൂരി), അഷ്ടവൈദ്യന്‍ നീലകണ്ഠന്‍ മൂസ് (വൈദ്യരത്‌നം ഔഷധശാല) എന്നിവര്‍ അറിയിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.), ആയുര്‍വേദ മെഡിസിന്‍ മാനുഫാക്ചറിങ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകളും ആയുര്‍വേദ രംഗത്തെ കേരളത്തിലെ ഉത്പാദകരും ആശുപത്രികളും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Content Highlights: Covid19 Ayurveda immunity clinic is coming, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented