Photo: Pixabay
സമൂഹവ്യാപനമുണ്ടായിട്ടുണ്ടോ എന്നറിയാന്‍ സംസ്ഥാനത്ത് തിരഞ്ഞെടുത്ത വിഭാഗങ്ങളില്‍ ആന്റിബോഡി പരിശോധന നടത്തും. പോലീസ്, ആരോഗ്യപ്രവര്‍ത്തകര്‍, ഹോം ഡെലിവറി നടത്തുന്നവര്‍, സന്നദ്ധപ്രവര്‍ത്തകര്‍, അതിഥിതൊഴിലാളികള്‍ എന്നിവരില്‍നിന്നു തിരഞ്ഞെടുക്കുന്നവരില്‍ പരിശോധന നടത്താനാണു തീരുമാനം.
ചുവപ്പുമേഖലാ(റെഡ് സോണ്‍) പ്രദേശങ്ങളില്‍ പരമാവധിയാളുകളെ പരിശോധിക്കും. കൂടുതല്‍ സൗകര്യമൊരുക്കുന്നതോടെ മാധ്യമപ്രവര്‍ത്തകരെയും പരിശോധനയ്ക്കു വിധേയമാക്കും. പരിശോധനയ്ക്കാവശ്യമായ കിറ്റുകള്‍ ലഭ്യമായിരുന്നില്ല. ആന്റിബോഡി പരിശോധനയ്ക്കായി വന്ന കിറ്റുകള്‍ ഗുണകരമല്ലെന്നാണ് ഐ.സി.എം.ആര്‍. അറിയിച്ചതെന്നും അതിനര്‍ഥം പരിശോധന പാടില്ലെന്നല്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുണകരമായ തരത്തില്‍ ഐ.സി.എം.ആറിന്റെ സഹായത്തോടെ പരിശോധന നടത്താനാണ് തീരുമാനം.
പരിയാരം, കോട്ടയം മെഡിക്കല്‍ കോളേജുകളിലെ ലാബുകളില്‍ കോവിഡ് പരിശോധന ആരംഭിക്കും. ഇവയ്ക്ക് മെഡിക്കല്‍ ഗവേഷണ കൗണ്‍സിലിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഈ ലാബുകളില്‍ നാല് പി.സി.ആര്‍. മെഷീനുകള്‍ സ്ഥാപിക്കും. ആദ്യഘട്ടത്തില്‍ 15, പിന്നീട് 60 വരെ പരിശോധന നടത്താനാകും. നിലവില്‍ 14 സര്‍ക്കാര്‍ ലാബുകളില്‍ കോവിഡ് പരിശോധന നടത്തുന്നുണ്ട്. രണ്ട് സ്വകാര്യലാബുകളിലും പരിശോധനയുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധന വേഗത്തിലാക്കാനാണു തീരുമാനം. പത്ത് റിയല്‍ടൈം പി.സി.ആര്‍. മെഷീന്‍ വാങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
Content Highlights: Covid19 Antibody test for Police and Health workers, Health
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..