തിരുവനന്തപുരം: കോവിഡ് മൂന്നാംതരംഗത്തിന് മുന്നോടിയായി ഓക്‌സിജന്‍ലഭ്യത ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ സംസ്ഥാന, ജില്ലാതലത്തില്‍ വാര്‍റൂം പ്രവര്‍ത്തനം പുനരാരംഭിക്കും.

ഓക്‌സിജന്‍നീക്കം സുഗമമാക്കുന്നതിനും ഗതാഗതച്ചെലവ് നിരീക്ഷിക്കുന്നതിനും സംസ്ഥാനതലസമിതിക്ക് രൂപംനല്‍കി. നേരത്തെ സംസ്ഥാന ജില്ലാതലങ്ങളില്‍ വാര്‍റൂം രൂപവത്കരിച്ചിരുന്നെങ്കിലും കഴിഞ്ഞമാസം 22-ന് അത് പിരിച്ചുവിട്ടിരുന്നു. ഇപ്പോള്‍ ആരോഗ്യവകുപ്പ് നേരിട്ടാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. രോഗികളുടെ എണ്ണം ഉയര്‍ന്നാല്‍ നേരത്തെ നിയോഗിച്ചിരുന്ന ഉദ്യോഗസ്ഥരെത്തന്നെ പുനര്‍നിയമിക്കാനാണ് തീരുമാനം.

അത്യാഹിതം നേരിടാന്‍ സെക്രട്ടേറിയറ്റില്‍ സ്ഥിരംസമിതി

അത്യാഹിതങ്ങള്‍ നേരിടാന്‍ സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് ആള്‍ട്ടര്‍നേറ്റ് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന് രൂപം നല്‍കും. അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ അടക്കം മുന്നില്‍ക്കണ്ടാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് സംവിധാനം ഒരുക്കുന്നത്. പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി സാങ്കേതികസമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

Content Highlights: Covid war room will start again as the number of patients increases, Covid 19, Health, Corona Virus