ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ സംരംഭമായ കോവിഡ് 19 വാക്സിനേഷന്‍, രാജ്യത്തൊട്ടാകെ സജ്ജമായിരിക്കുന്ന ഈ അവസരത്തില്‍ വ്യത്യസ്തതയാര്‍ന്ന ഒരു മോഡലുമായി എത്തിയിരിക്കുകയാണ് എറണാകുളം ജില്ലാ ഭരണകൂടം. അമൃത ആശുപത്രിയും ജില്ലാ ആരോഗ്യ വിഭാഗവുമായി കൈകോര്‍ത്തു ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള കോവിഡ് വാക്സിനേഷന്‍ നല്‍കുന്ന സംസ്ഥാനത്തെ ആദ്യത്തെ പി.പി.പി. സെന്ററായി കടവന്ത്ര അര്‍ബന്‍ പി.എച്ച്.സിയെ മാറ്റുക എന്നതാണ് ലക്ഷ്യം.
രാജ്യത്തുതന്നെ ആദ്യമായയാണ് സര്‍ക്കാരുമായി കൈകോര്‍ത്തു കൊണ്ട് ഒരു പ്രൈവറ്റ് പബ്ലിക് സഹകരണത്തോടെ വാക്‌സിനേഷന്‍ ആരംഭിക്കുന്നത്. ഇതിലൂടെ കൊച്ചി അമൃത ആശുപത്രിയും എറണാകുളം ജില്ലാ അഡ്മിനിസ്ട്രേറ്റീവ് വിഭാഗവും രാജ്യത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്.
ജനുവരി 16 നു ആരംഭിക്കുന്ന കോവിഡ് 19 വാക്സിനേഷന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ ആരോഗ്യഅധികൃതരുമായി നടന്ന ചര്‍ച്ചയില്‍ പി.പി.പി. മോഡല്‍ ആശയം വരികയും എറണാകുളം ജില്ലാ കളക്ടര്‍ സുഹാസ് ഐ.എ.എസ്. അധ്യക്ഷനായ ജില്ലാ ടാസ്‌ക് ഫോഴ്സ് അതിനു അനുമതി നല്‍കുകയുമുണ്ടായി. ഇതുപ്രകാരം കടവന്ത്ര അര്‍ബന്‍ പി.എച്ച്.സി. അമൃത ആശുപത്രി ഏറ്റടുക്കുകയും, അവിടെ സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്‌സിനേഷനായിട്ടുള്ള എല്ലാ സന്നാഹങ്ങളും മുന്നൊരുക്കങ്ങളും ചെയ്യാന്‍ അമൃത ആശുപത്രി തയ്യാറാകുകയുമുണ്ടായി.
കോവിഡ് വാക്സിനേഷനുള്ള ഈ മോഡല്‍ രാജ്യത്തിനും സംസ്ഥാനത്തിനും ഒരു മാതൃകയാണെന്നും, എറണാകുളം ജില്ലയിലെ പ്രൈവറ്റ് പബ്ലിക് പാര്‍ട്ണര്‍ഷിപ്പ് മോഡല്‍ മറ്റു ജില്ലകള്‍ക്കും മാതൃകയാകട്ടെയെന്നും വാക്സിനേഷന്റെ നേതൃത്വം വഹിക്കുന്ന ജില്ലാ ആര്‍.സി.എച്ച്. മേധാവി ഡോ. എം.ജി. ശിവദാസന്‍ അഭിപ്രായപ്പെട്ടു.
അമൃത ഒരു വാക്സിനേഷന്‍ സൈറ്റ് ആണെങ്കില്‍ കൂടി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടാണ് ഇങ്ങനെ ഒരു സഹകരണത്തിന് മുതിര്‍ന്നതെന്നു അമൃത ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. പ്രേം നായര്‍ പറഞ്ഞു. മെഡിക്കല്‍ സംഘം, വാക്സിനേഷന്‍ ടീം, ആംബുലന്‍സ്, ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍, ബോധവത്കരണ പോസ്റ്ററുകള്‍ തുടങ്ങി ഏറ്റവും അനുയോജ്യമായി ഏവര്‍ക്കും അനുകരിക്കാവുന്ന തരത്തിലുള്ള സജ്ജീകരണമാണ് കടവന്ത്രയില്‍ ഒരുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാ മെഡിക്കല്‍ മേധാവി ഡോ. വിവേക് കുമാര്‍ ആര്‍., ജില്ലാ പ്രോഗ്രാം മാനേജര്‍ മാത്യു നുംപേലില്‍ തുടങ്ങിവര്‍ ഈ സഹകരണത്തിന് മേല്‍നോട്ടം വഹിക്കും. സ്വകാര്യ മേഖലയിലെ പ്രവര്‍ത്തനക്ഷമതയും സര്‍ക്കാര്‍ മേഖലയിലെ സേവനസന്നദ്ധതയും ഒരു പോലെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നത് ഏറെ സ്വാഗതാര്‍ഹമാണെന്ന് ജില്ലാ ഭരണകൂടം കൂട്ടിച്ചേര്‍ത്തു.
Content Highlights: Covid Vaccination A new project Ernakulam District Administration with Amrita Hospital, Covid19, Health, Covid Vaccine