തിരുവനന്തപുരം: രോഗികളുടെ എണ്ണം ഉയര്‍ന്നുനില്‍ക്കുന്ന രാജ്യത്തെ പത്തുജില്ലകളുടെ പട്ടികയില്‍ തിരുവനന്തപുരവും എറണാകുളവും ഇടംപിടിച്ചു.

മുംബൈ, കൊല്‍ക്കത്ത, താനെ, ബെംഗളൂരു, 24 പര്‍ഗാനാസ് നോര്‍ത്ത് (പശ്ചിമബംഗാള്‍), പുണെ എന്നിവയാണ് തിരുവനന്തപുരം, എറണാകുളം ജില്ലകളെക്കാള്‍ കൂടുതലുള്ള സ്ഥലങ്ങള്‍.

മഹാരാഷ്ട്രയും, ഡല്‍ഹിയും കഴിഞ്ഞാല്‍ ഒമിക്രോണ്‍ വകഭേദം ബാധിച്ചവരുടെ എണ്ണവും സംസ്ഥാനത്ത് കൂടുതലാണ്. വ്യാഴാഴ്ചവരെ 280 പേര്‍ക്ക് സംസ്ഥാനത്ത് ഒമിക്രോണ്‍ പിടിപെട്ടു.

എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ ഒരാഴ്ചയായി രോഗികളുടെ എണ്ണം ഉയര്‍ന്നതായാണ് ആരോഗ്യമന്ത്രാലയത്തിന്റെയും ലോകാരോഗ്യ സംഘടനയുടെയും വിലയിരുത്തല്‍. കേരളത്തില്‍ എട്ടുശതമാനം വരെ വര്‍ധനയുണ്ടായതായാണ് കണക്കുകള്‍.

Content highlights: covid third wave, thiruvananthapuram and ernakulam in the list of top ten districts in the country