ന്യൂഡൽഹി: കോവിഡ് സ്ഥിരീകരിച്ചവർക്കും വാക്‌സിന്റെ ആദ്യഡോസ് സ്വീകരിച്ചശേഷം കോവിഡ് വന്ന് ഭേദമായവർക്കും മൂന്നുമാസത്തിനുശേഷം രണ്ടാമത്തെ ഡോസ് നൽകിയാൽ മതിയെന്ന് കേന്ദ്ര സർക്കാർ.

കോവിഡ് ചികിത്സയുടെ ഭാഗമായി ആന്റിബോഡിയോ പ്ലാസ്മയോ സ്വീകരിച്ചവർക്കും ഇത് ബാധകമാണെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.

കുത്തിവെപ്പ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം രക്തം ദാനംചെയ്യാം. രോഗം ഭേദമായി ആർ.ടി.പി.സി.ആർ. പരിശോധനയിൽ നെഗറ്റീവ് വന്നാൽ രണ്ടാഴ്ചയ്ക്കുശേഷം രക്തദാനത്തിന് തടസ്സമില്ല. പാലൂട്ടുന്ന അമ്മമാർക്കും വാക്‌സിൻ സ്വീകരിക്കാം. ഗർഭിണികൾക്ക് സ്വീകരിക്കാമോ എന്ന വിഷയം വിദഗ്‌ധസമിതിയുടെ പഠനത്തിലാണ്.

Content Highlights: Covid survivors can get the vaccine three months later, Health, Covid19