കോവിഡ്: ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം ഉയരാം; സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം


ശരണ്യ ഭുവനേന്ദ്രൻ

ആദ്യ രണ്ടുതരംഗങ്ങളിലും കേസുകള്‍ ഒന്നരലക്ഷം പിന്നിട്ടപ്പോള്‍ 20-23 ശതമാനംവരെ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു

പ്രതീകാത്മക ചിത്രം | Photo: A.N.I.

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഇപ്പോള്‍ കുറവാണെങ്കിലും ദ്രുതഗതിയിലുള്ള രോഗവ്യാപനം ആശുപത്രിവാസം വേണ്ടവരുടെ എണ്ണം ഉയര്‍ത്തിയേക്കാമെന്ന് ആരോഗ്യമന്ത്രാലയം. ഇത് മുന്നില്‍ക്കണ്ട് അടിയന്തരമായി സജ്ജീകരണങ്ങള്‍ ഒരുക്കണമെന്ന് ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

ആദ്യ രണ്ടുതരംഗങ്ങളിലും കേസുകള്‍ ഒന്നരലക്ഷം പിന്നിട്ടപ്പോള്‍ 20-23 ശതമാനംവരെ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. അത്രതന്നെ കേസുകള്‍ ഇപ്പോഴുണ്ടെങ്കിലും 5-10 ശതമാനം പേരേ ആശുപത്രികളിലുള്ളൂ. സംസ്ഥാനങ്ങള്‍ സജീവരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന നിരീക്ഷിക്കണം. രോഗികള്‍ ഉയരുന്ന മുറയ്ക്ക് ഐ.സി.യു. കിടക്കകള്‍, ഓക്‌സിജന്റെ ലഭ്യത, വെന്റിലേറ്ററുകള്‍, ആംബുലന്‍സ് തുടങ്ങിയവയും വര്‍ധിപ്പിക്കണം.

അത്യാവശ്യഘട്ടത്തില്‍ സ്വകാര്യ വാഹനങ്ങളെ ആംബുലന്‍സായി സജ്ജീകരിക്കാം. ഫോണിലൂടെ ചികിത്സ നിര്‍ദേശിക്കുന്നതിനായി വിരമിച്ച ഡോക്ടര്‍മാര്‍, എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ എന്നിവരുടെ സേവനം തേടാം. ജില്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും ടെലികണ്‍സള്‍ട്ടിങ് സെന്ററുകള്‍ ഒരുക്കണം.

അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍, ഇന്റേണുകള്‍, സീനിയര്‍, ജൂനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍, മൂന്ന്, നാല് വര്‍ഷ ബി.എസ്സി. നഴ്സിങ്, എം.എസ്സി. നഴ്സിങ് വിദ്യാര്‍ഥികള്‍ (ഒന്ന്, രണ്ട് വര്‍ഷം) തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്താം. കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനം ഏകാപിപ്പിക്കാന്‍ നൈപുണ്യം നേടിയ കോവിഡ് പോരാളികളുടെ സഹായവും തേടാം.

സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്തി

സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണവും പ്രതിരോധനടപടികളും ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ വിലയിരുത്തി. ആരോഗ്യമന്ത്രിമാരുമായി നടന്ന യോഗത്തില്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാനും നിയന്ത്രണങ്ങളിലൂടെ രോഗവ്യാപനം തടയാനും കേന്ദ്രമന്ത്രി നിര്‍ദേശം നല്‍കി.

പ്രതിദിനരോഗികള്‍ രണ്ടുലക്ഷത്തിലേക്ക്

തിങ്കളാഴ്ച രാജ്യത്ത് പുതുതായി 1,79,723 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഏഴുമാസത്തിനുശേഷമാണ് രോഗികകളുടെ എണ്ണം ഇത്രയും ഉയരുന്നത്. 146 പേര്‍കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 4,83,936 ആയി. 13.29 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. മഹാരാഷ്ട്ര (44,388), പശ്ചിമബംഗാള്‍ (24,287), ഡല്‍ഹി (22,751), തമിഴ്നാട് (12,895), കര്‍ണാടക (12,000) സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍.

Content highlights: covid spreading, the number of patients admitted in the hospital may increase


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


mallikarjun kharge

2 min

അപ്രതീക്ഷിത നീക്കങ്ങള്‍; തരൂരിനെ തള്ളി ഖാര്‍ഗെയ്‌ക്കൊപ്പം നിരന്ന് ജി23യും, മുന്നില്‍ നിന്ന് ഗഹ്‌ലോത്

Sep 30, 2022


19:18

ദേശീയതയുടെ പേരിൽ ഭിന്നിപ്പുണ്ടാക്കുന്നവരെ തുറന്നുകാണിക്കുന്ന സിനിമയാണ് 'മൂസ' | Suresh Gopi | Talkies

Sep 30, 2022

Most Commented