Representative Image| Photo: GettyImages
കോഴിക്കോട്: കോവിഡ് രണ്ടാംതരംഗത്തില്‍ ആയുര്‍വേദ പ്രതിരോധ ഔഷധങ്ങള്‍ക്ക് പ്രിയമേറി. പൊതുമേഖലയിലുള്ള കേരള ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ മാത്രം മേയ് അഞ്ചിനുശേഷം ഒരുമാസക്കാലം വിറ്റത് 7.1 കോടിയുടെ മരുന്ന്. ആയുഷ് വകുപ്പിന്റെ കീഴില്‍ കോവിഡ് പ്രതിരോധത്തിനായി സംസ്ഥാനത്ത് പുനര്‍ജനി, ഭേഷജം, സ്വാസ്ഥ്യം, സുഖായുഷ്യം, അമൃതം എന്നീ പദ്ധതികള്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് മരുന്നുവില്‍പ്പന കൂടിയത്.
അപരാജിത, സുദര്‍ശന, വില്വാദിഗുളിക, ച്യവനപ്രാശം, അഗസ്ത്യരസായനം, ഇന്ദുകാന്തം കഷായം, ദശമൂല കടുത്രയം, ഹരിദ്രാഖണ്ഡം, കഫ് സിറപ്പ്, അമൃതാഞ്ജന്‍ തുടങ്ങി മുപ്പതോളം മരുന്നുകളാണ് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി മുഖേന വിതരണം ചെയ്യപ്പെട്ടത്. പുകയ്ക്കുന്നതിനുള്ള അപരാജിത ധൂമചൂര്‍ണത്തിന്റെ വില്‍പ്പന കഴിഞ്ഞവര്‍ഷത്തേതിന്റെ ഇരട്ടിയായി. രണ്ടുലക്ഷത്തോളം പാക്കറ്റുകളാണ് ഈ വര്‍ഷം വിറ്റഴിഞ്ഞത്. കേരളത്തിനു പുറത്ത് 19 സംസ്ഥാനങ്ങളിലേക്കും കോര്‍പ്പറേഷന്‍ മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ജില്ലയില്‍മാത്രം ഒരു കോടിയോളം രൂപയുടെ മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ പ്രതിരോധ മരുന്നുവിതരണത്തിനായി 10 ലക്ഷം രൂപകൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
മരുന്നുപയോഗം വര്‍ധിച്ചു
ആയുര്‍വേദ കോവിഡ് റെസ്പോണ്‍സ് സെല്ലിന്റെ മികച്ച പ്രവര്‍ത്തനംമൂലമാണ് പ്രതിരോധമരുന്ന് ഉപയോഗം വര്‍ധിച്ചത്. ആയുര്‍രക്ഷാ ക്ലിനിക്കുകളിലെ ഡോക്ടര്‍മാരും ഈ മരുന്നിനായി രോഗികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നുണ്ട്. മരുന്നിനായുള്ള ആവശ്യം കൂടിവരുകയാണ്. ആവശ്യാനുസരണം വിതരണം ചെയ്യാനാവുന്നുണ്ട്
-കെ.വി. ഉത്തമന്‍, മാനേജിങ് ഡയറക്ടര്‍, കേരള ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐ.എം.) ലിമിറ്റഡ്
Content Highlights: Covid second wave, Ayurvedic preventive medicine, Covid19, Corona Virus


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..