കോവിഡ് വ്യാപിക്കുന്നു; ഡൽഹിയിൽ നിയന്ത്രണങ്ങൾ തിരികെ വരുമോയെന്ന് നാളെയറിയാം


കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി രോഗവ്യാപനം തടയാനും രോഗബാധിതർ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും കേന്ദ്രനിർദേശമുണ്ട്

Representative Image | Photo: Gettyimages.in

ന്യൂഡൽഹി: നഗരത്തിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (ഡി.ഡി.എം.എ.) ബുധനാഴ്ച യോഗം ചേരും. ലെഫ്‌. ഗവർണർ അനിൽ ബൈജാലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ മുഖാവരണം നിർബന്ധമാക്കുന്നതും സ്കൂൾ ക്ലാസുകൾ ഓൺലൈൻ-ഓഫ്‌ലൈൻ രീതികൾ സംയോജിപ്പിച്ച് നടപ്പാക്കുന്നതും ചർച്ച ചെയ്തേക്കും.

കോവിഡ് വ്യാപനസാഹചര്യത്തിൽ ഉത്തർപ്രദേശ് ലഖ്നൗ, നോയിഡ, ഗാസിയാബാദ് എന്നിവയുൾപ്പെടെ ആറ്‌ എൻ.സി.ആർ. ജില്ലകളിലും പൊതുഇടങ്ങളിൽ മുഖാവരണം നിർബന്ധമാക്കി. ക്ലാസുകളിൽ ഓൺലൈൻ രീതിയിലും ഹാജരാകുന്നത് അനുവദിക്കണമെന്ന് ഹരിയാണ വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദേശം നൽകി. ഗുരുതര സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്തയച്ചിരുന്നു.

കോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തി രോഗവ്യാപനം തടയാനും രോഗബാധിതർ കൂടുതലുള്ള പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കാനും കേന്ദ്രനിർദേശമുണ്ട്. വാക്സിനേഷൻ വർധിപ്പിക്കുന്നതിനൊപ്പം അന്താരാഷ്ട്ര യാത്രക്കാരുടെ സാംപിളുകളിൽ നിർബന്ധമായും ജനിതക ശ്രേണീകരണ പരിശോധന നടത്തണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനത്തിന് നിർദേശം നൽകി.

പിഴയില്ലെങ്കിലും മുഖാവരണം നിർബന്ധം- സത്യേന്ദ്ര ജെയിൻ

ന്യൂഡൽഹി: പിഴ പിൻവലിച്ചെങ്കിലും മുഖാവരണം നിർബന്ധമായും ധരിക്കണമെന്ന് ആരോ​ഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. ന​ഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും നൂറുശതമാനം വാക്സിനേഷൻ പൂർത്തിയായതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എക്സ്.ഇ. വകഭേദം രാജ്യത്ത് സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സർക്കാർ ജാ​ഗ്രത പാലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികൾക്കിടയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സ്കൂൾ അധികൃതർക്ക് കർശന നിർദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് വൈറസിന്റെ പുതിയ വകഭേദങ്ങൾ ഇനിയുമുണ്ടായേക്കാമെന്ന് പ്രതിരോധകുത്തിവെപ്പ് സംബന്ധിച്ച ഉപദേശകസമിതി(എൻ.ടി.എ.ജി.ഐ.) ചെയർമാൻ ഡോ.എൻ.കെ. അറോറ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. പുതിയ വകഭേദങ്ങളുടെ സ്ഥിരീകരണത്തിനായി മൂന്നുതലത്തിലുള്ള പരിശോധന ആവശ്യമാണ്. എന്നാൽ മഹാരാഷ്ട്രയിലും ​ഗുജഖാത്തിലും റിപ്പോർട്ട് ചെയ്തെന്ന് പറയപ്പെടുന്ന എക്സ്-ഇ വകഭേദത്തിൽ പ്രാഥമിക പരിശോധന മാത്രമാണ് നടന്നിട്ടുള്ളത്. ലാബുകളുടെ കൺസോർഷ്യമായ ഇൻസാകോ​ഗോയോ ആരോ​ഗ്യമന്ത്രാലയമോ എക്സ്-ഇ സ്ഥിരീകരണത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് കോവിഡ് കേസുകളിലെ വർധനയിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പറഞ്ഞു. സ്ഥിതി​ഗതികൾ സർക്കാർ നിരീക്ഷിക്കുന്നുണ്ടെന്നും ഉചിതമായ സമയത്ത് കൂടുതൽ നിയന്ത്രണങ്ങളും നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡൽഹിയിൽ 501 പേർക്കു കൂടി കോവിഡ്

ന​ഗരത്തിൽ തിങ്കളാഴ്ച 501 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോ​ഗസ്ഥിരീകരണ നിരക്ക് അഞ്ചിൽ നിന്ന് 7.72 ശതമാനത്തിലെത്തി. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 6492 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ പരിശോധനയ്ക്ക് വിധേയരായത്. 1188 പേർ വീടുകളിൽ നിരീക്ഷണത്തിലും 40 പേർ ആശുപത്രികളിൽ ചികിത്സയിലുമാണ്. ഡൽഹിയിലെ കോവിഡ് ആശുപത്രികളിൽ 9735 കിടക്കകളാണ് സജ്ജീകരിച്ചിരിക്കുന്നത്.

Content Highlights: covid rate in delhi , covid restrictions, covid latest news

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Dileep, sharath

1 min

ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു; നടിയെ ആക്രമിച്ച കേസിലെ 'വിഐപി'

May 16, 2022

More from this section
Most Commented