സന്ധിവേദന, ക്ഷീണം; കോവിഡ് മുക്തരായി രണ്ടു വർഷത്തിനിപ്പുറവും വിട്ടുമാറാതെ ലക്ഷണങ്ങൾ


ചൈനയിൽ നിന്നുള്ള 1192 കോവിഡ് രോ​ഗ മുക്തരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്.

Representative Image | Photo: Gettyimages.in

ബീജിങ്: കോവിഡ് മുക്തരായവരിൽ അമ്പതു ശതമാനം പേർക്കും രണ്ടുവർഷത്തിനിപ്പുറവും ആരോ​ഗ്യപ്രശ്നങ്ങൾ നീണ്ടുനിൽക്കുന്നതായി പഠനം. കോവിഡ് ബാധിച്ച് ആശുപത്രി വാസത്തിലൂടെ കടന്നുപോയവരിൽ പകുതിയോളം പേർക്കും ഇപ്പോഴും ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും തുടരുന്നു എന്നാണ് പഠനം പറയുന്നത്. ലാൻസെറ്റ് റെസ്പിറേറ്ററി മെഡിസിനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചൈനയിൽ നിന്നുള്ള 1192 കോവിഡ് രോ​ഗ മുക്തരെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. 2020ൽ മഹാമാരിയുടെ ആദ്യതരം​ഗത്തിൽ കോവിഡ് ബാധിച്ചവരായിരുന്നു ഇവർ. ശാരീരിക-മാനസിക ആരോ​ഗ്യം പലരിലും മെച്ചപ്പെട്ടെങ്കിലും കോവിഡ് ബാധിക്കാത്തവരെ അപേക്ഷിച്ച് ബാധിച്ചവരുടെ ആരോ​ഗ്യനില മോശമാവുകയാണ് ചെയ്തതെന്നാണ് പഠനത്തിൽപറയുന്നത്.

കോവിഡ് ലക്ഷണങ്ങൾ ഏറെക്കാലം നീണ്ടവരിലാണ് പ്രത്യേകിച്ചും ഈ സാഹചര്യം കണ്ടെത്തിയത്. അക്കൂട്ടരിൽ രണ്ടുവർഷത്തിനിപ്പുറവും ക്ഷീണം, ശ്വാസതടസ്സം, ഉറക്ക തടസ്സം പോലുള്ളവയിൽ ഏതെങ്കിലും ഒരു ലക്ഷണമെങ്കിലും തുടരുന്നു എന്നാണ് പഠനം കണ്ടെത്തിയത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കോവിഡ് മുക്തരിൽ പ്രാരംഭ ഘട്ടത്തിലെ അണുബാധ മാറിയെങ്കിലും പൂർണമായും വൈറസിൽ നിന്ന് മുക്തമാകാൻ രണ്ടുവർഷത്തോളം എടുത്തെന്നാണ് ചൈന ജപ്പാൻ ഹോസ്പിറ്റൽ പ്രൊഫസറും പഠനത്തിന് നേതൃത്വം നൽകിയവരിൽ ഒരാളുമായ ബിൻ സിയാവോ പറയുന്നത്.

അമിതക്ഷീണവും മസിലുകളുടെ ബലക്കുറവുമാണ് കൂടുതൽ പേരിലും റിപ്പോർട്ട് ചെയ്ത ലക്ഷണങ്ങൾ. സന്ധിവേദന, തലകറക്കം, തലവേദന, ഉത്കണ്ഠ, വിഷാദം തുടങ്ങിയവയും കോവിഡ് മുക്തരിൽ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കണ്ടെത്തി.

കോവിഡ് മുക്തരിൽ പ്രത്യേകിച്ചും ദീർഘനാൾ കോവിഡ് രോ​ഗം ബാധിച്ചവരുടെ ആരോ​ഗ്യാവസ്ഥ തുടർന്നും നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠനത്തിൽ പറയുന്നുണ്ട്.

Content Highlights: covid patients continue to suffer after two years, lancet study, post covid symptoms

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs Ireland 2nd t20 Dublin

2 min

അയര്‍ലന്‍ഡ് വിറപ്പിച്ചുവീണു, രണ്ടാം ട്വന്റി 20 യിലും വിജയിച്ച് പരമ്പര നേടി ഇന്ത്യ

Jun 28, 2022


pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


brad pitt

1 min

അടുപ്പമുള്ളവരുടെ മുഖംപോലും മറന്നുപോകുന്നു, ആരുംവിശ്വസിക്കുന്നില്ല;രോഗാവസ്ഥയേക്കുറിച്ച് ബ്രാഡ് പിറ്റ്

Jun 28, 2022

Most Commented