കോവി‍ഡിനു പിന്നാലെ വയോധികരിൽ മറവിരോ​ഗം കൂടുന്നു


Representative Image | Photo: Canva.com

ന്യൂയോർക്ക്: ലോകമെമ്പാടുമായി അഞ്ചരക്കോടിയിലേറെ പേർ മറവിരോ​ഗം മൂലം ദുരിതം അനുഭവിക്കുന്നുണ്ടെന്നാണ് കണക്കുകൾ‌ പറയുന്നത്. ഓരോ വർഷം കൂടുംതോറും മറവിരോ​ഗികളുടെ എണ്ണം കുത്തനെ വർധിക്കുന്നുമുണ്ട്. ഡയബറ്റിസ്, വിഷാദം, ഹൈപ്പർടെൻഷൻ, അമിത മദ്യോപയോ​ഗം, പുകവലി തുടങ്ങിയ ഏതാനും ചില കാര്യങ്ങൾ മറവിരോ​ഗത്തിന് ആക്കം കൂട്ടുന്നുവെന്ന് പലപഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ കോവിഡ് ബാധിച്ച വയോധികരിൽ മറവിരോ​ഗം കൂടുന്നുവെന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. രോ​ഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികരിൽ ഒരുവർഷത്തിനിപ്പുറമാണ് മറവിരോ​ഗം കൂടുന്നതായി കണ്ടെത്തിയത്.

അൽഷൈമേഴ്സ് ഡിസീസ് എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പുറത്തുവന്നത്. 65 വയസ്സും അതിനു മുകളിലും പ്രായമുള്ളവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടത്. എൺപത്തിയഞ്ചിനു മുകളിലുള്ള സ്ത്രീകളിൽ ഇക്കാലയളവിൽ മറവിരോ​ഗം കൂടിയിട്ടുണ്ട്. പ്രായമായവരിൽ മറവിരോ​ഗം ബാധിച്ചിരുന്നതിന്റെ തോത് 0.35 ശതമാനം ആയിരുന്നിടത്ത് കോവിഡിനു പിന്നാലെയുള്ള ഒരുവർഷം കൊണ്ട് 0.68 ആയി മാറിയെന്നാണ് കണ്ടെത്തൽ.

യു.എസിലുള്ള അറുപത്തിയഞ്ചിനും അതിനു മുകളിലും പ്രായമുള്ള 6.2 ദശലക്ഷം വയോധികരുടെ ആരോ​ഗ്യവിവരങ്ങൾ നിരീക്ഷിച്ചാണ് പഠനത്തിലെത്തിയത്. 2020 ഫെബ്രുവരിക്കും 2021 മേയിനും ഇടയിൽ ചികിത്സയിൽ കഴിഞ്ഞവരായിരുന്നു ഇവർ. ഇവരെ രണ്ടു വിഭാ​ഗങ്ങളായി തിരിച്ചാണ് പഠനം നടത്തിയത്. ഒരു വിഭാ​ഗം കോവിഡ് ബാധിച്ചവരും മറുവിഭാ​ഗം അല്ലാത്തവരുമായിരുന്നു. നേരത്തെ അൽഷൈമേഴ്സ് രോ​ഗം ഇല്ലെന്ന് സ്ഥിരീകരിച്ചവരുമായിരുന്നു.

കോവിഡ് ബാധിച്ച വയോധികരിൽ മറവിരോ​ഗം കൂടാൻ കാരണമായ ഘടകങ്ങൾ സംഘം പഠിച്ചുവരുന്നതേയുള്ളു. മുമ്പുണ്ടായ വൈറൽ ഇൻഫെക്ഷനുകൾക്ക് ഇതിൽ സ്വാധീനമുണ്ടെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ കോവിഡ് മറവിരോ​ഗത്തിന്റെ തോത് ത്വരിതപ്പെടുത്തുമോ എന്നതുസംബന്ധിച്ചും വ്യക്തതയിൽ എത്തിയിട്ടില്ല.

Content Highlights: covid may up risk of developing alzheimers disease among the older


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022

Most Commented