Representative Image| Photo: Canva.com
വാഷിങ്ടൺ: കോവിഡിനു കാരണമായ സാർസ് കോവി-2 വൈറസ് തലച്ചോറുൾപ്പെടെ ശരീരത്തിൽ മുഴുവൻ ബാധിക്കുമെന്നും എട്ടുമാസത്തോളം തങ്ങിനിൽക്കുമെന്നും പഠനം. കോവിഡ് ബാധിച്ചു മരിച്ചവരുടെ ശരീരകലകൾ ശേഖരിച്ച് യു.എസ്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.
2020 ഏപ്രിൽ മുതൽ 2021 മാർച്ച് വരെ മരിച്ച 11 പേരുടെ കലകളാണ് പഠിച്ചത്. ഇവർ വാക്സിനെടുത്തവരല്ല.
ശ്വാസനാളിയെയും ശ്വാസകോശ കലകളെയുമാണ് വൈറസ് ആദ്യം ബാധിക്കുന്നതും പരിക്കേൽപ്പിക്കുന്നതും.
എങ്കിലും, വൈറസുകളുടെ ജനിതകഘടകമായ ആർ.എൻ.എ. ശരീരദ്രവങ്ങളിലുൾപ്പെടെ മറ്റ് 84 ഭാഗങ്ങളിൽ കണ്ടെത്തി. ഒരു കേസിൽ രോഗബാധയുണ്ടായി 230 ദിവസങ്ങൾക്കുശേഷവും ആർ.എൻ.എ. സാന്നിധ്യം കണ്ടെത്തി.
ഒരു രോഗിയുടെ ഹൈപ്പോതലാമസിലും സെറിബെല്ലത്തിലും മറ്റു രണ്ടുപേരുടെ സുഷുമ്നനാഡിയിലും ബേസൽ ഗാംഗ്ലിയയിലും വൈറസിന്റെ ആർ.എൻ.എ.യും മാംസ്യവും കണ്ടെത്തി. കാര്യമായ സാന്നിധ്യമുണ്ടായെങ്കിലും വൈറസ് മസ്തിഷ്കകലകൾക്ക് നാശമേൽപ്പിച്ചിട്ടില്ലെന്നും വ്യക്തമായി. പഠനഫലം നാച്വർ ജേണലിൽ പ്രസിദ്ധീകരിച്ചു.
Content Highlights: covid may reach human brain and stay for almost 8 months
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..