Representative Image | Photo: Gettyimages.in
ഗാന്ധിനഗർ: മാസ്ക് ധരിച്ചില്ലെങ്കിൽ ഇനി നിയമ നടപടികളില്ല. അതിനാൽ, എന്തിന് മാസ്ക് ധരിക്കണമെന്ന് ചോദിക്കുന്നു മിക്കവരും. അതേസമയം, മാസ്ക്, സാമൂഹികഅകലം ഉൾപ്പെടെ എല്ലാ കരുതലും തുടരണം എന്നുതന്നെയാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
ബഹുഭൂരിപക്ഷം പേരും വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ, കോവിഡ് വൈറസ് പലതരത്തിലാണ്. ഇവയെല്ലാം ഈ വാക്സിൻകൊണ്ട് ചെറുക്കുമെന്ന് പറയാൻ സാധിക്കില്ല. മാത്രമല്ല, വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് വരും. എന്നാൽ, കോവിഡനന്തര രോഗങ്ങൾ പലർക്കും വരുന്നു. ഇതിനെയെല്ലാം ഒഴിവാക്കാൻ മാസ്കും സാമൂഹിക അകലവും വ്യക്തമായി പാലിക്കണം. രോഗവ്യാപനം ഒരുശതമാനത്തിൽ താഴ്ന്നാൽപോലും ആർക്കും രോഗം വരില്ലെന്ന് പറയാൻ സാധിക്കില്ല.
മാസ്ക് ഒഴിവാക്കാറായിട്ടില്ല
മാസ്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സർക്കാർ നിർത്തിയിട്ടില്ല. കോട്ടയം മെഡിക്കൽ കോളേജിൽ പത്തിൽതാഴെ രോഗികൾ മാത്രമാണുള്ളതെങ്കിലും സ്വയം പ്രതിരോധംവേണം. മാസ്കിനൊപ്പം കൈകഴുകലുൾപ്പെടെയുള്ള എല്ലാം തുടർന്നുംചെയ്യണം. നമ്മളിലൂടെ മറ്റൊരാൾക്ക് രോഗമെത്തില്ല എന്ന് ചിന്തിച്ച് പ്രവർത്തിച്ചാൽ പ്രശ്നങ്ങൾക്ക് പരിഹാരമാവും.
-ഡോ. രതീഷ് കുമാർ,
ഡെപ്യൂട്ടി സുപ്രണ്ട്, മെഡിക്കൽ കോളേജ്, കോട്ടയം.
മാസ്ക്ധരിക്കൽ ഉപേക്ഷിക്കരുത്
ബഹുഭൂരിപക്ഷംപേരും കോവിഡ് വാക്സിൻ എടുത്തവരാണ്. കോവിഡ് രോഗാണുക്കൾ പലതരത്തിലുണ്ട്. ഇവ എല്ലാം വാക്സിൻ മൂലം പ്രതിരോധിക്കുമെന്ന് കരുതാനാവില്ല. മാസ്ക് ധരിക്കുന്നതുമൂലം പ്രതിരോധത്തിന് ശക്തികൂടും. മാസ്ക് ധരിച്ചുതുടങ്ങിയ കാലംമുതൽ ശ്വാസകോശത്തെ ബാധിക്കുന്ന വിവിധ രോഗങ്ങൾ പ്രത്യേകിച്ചും അലർജികൾ വളരെയധികം കുറഞ്ഞിട്ടുണ്ട്.
-ഡോ. ജോ ജോസ് മാത്യു,
കൺസള്‍ട്ടന്റ് പൾമണോളജിസ്റ്റ്, മാതാ ആശുപത്രി, തെള്ളകം.
കുട്ടികളിൽ ദിനചര്യയാക്കണം
മാസ്ക് ധരിക്കൽ കുട്ടികളുടെ ദിനചര്യയിൽ ഒന്നാക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണം. പലതരത്തിലുള്ള കോവിഡ് വൈറസുകളാണുള്ളത്. ഇതിൽ കുട്ടികളെ ഏതൊക്കെ ബാധിക്കുമെന്ന് പറയാൻ സാധിക്കില്ല. കരുതൽ മാത്രമാണ് ചെയ്യാവുന്ന ഏക കാര്യം. അതിനാൽ, മാസ്കും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളും കുട്ടികളിലും തുടരണം.
ഡോ. ജയപ്രകാശ്,
സൂപ്രണ്ട്, കുട്ടികളുടെ ആശുപത്രി, മെഡിക്കൽ കോളേജ്, കോട്ടയം
മാസ്ക് ഒഴിവാക്കിയാണ് പലരും എത്തുന്നത്
കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ ജോലിയായതിനാൽ ദിവസവും ഒട്ടേറെപ്പേരുമായി ബന്ധപ്പെടുന്നു. മാസ്ക് ധരിക്കൽ 50 ശതമാനംപേരും ഇപ്പോൾ ഒഴിവാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ വരുമ്പോൾപോലും മാസ്ക് പരിഗണിക്കുന്നില്ല. ഒരു പോലിസ് ഓഫീസറെന്ന നിലയിൽ ഞാൻ പറയുമ്പോൾ മാസ്ക് വെയ്ക്കും. മാസ്ക് ധരിക്കൽ ഒഴിവാക്കരുത്.
വി.എസ്.മഹേഷ്,
സിവിൽ പോലീസ് ഓഫീസർ, മെഡിക്കൽ കോളേജ് എയ്ഡ് പോസ്റ്റ്
Content Highlights: covid mask not mandatory, face mask benefits, covid disease, covid latest news
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..