റഷ്യയിലെ വവ്വാലുകളില്‍ കോസ്റ്റാ വൈറസ്; കോവിഡിന് സമാനം, നിലവിലെ വാക്സിന്‍ പോരെന്ന് ഗവേഷകര്‍


റഷ്യയിലെ വവ്വാലുകളില്‍ കോസ്റ്റാ വൈറസ് സാന്നിധ്യം; മനുഷ്യരിലേക്ക് പടരാന്‍ സാധ്യത, നിലവിലെ വാക്സിന്‍ പോരെന്ന് ഗവേഷകര്‍

പ്രതീകാത്മക ചിത്രം

മോസ്കോ: റഷ്യയിലെ ചില കുഞ്ഞു വവ്വാലുകളില്‍ സ്ഥിരീകരിക്കപ്പെട്ട പ്രത്യേക തരം കോവിഡ് വൈറസ് മനുഷ്യരിലേക്ക് പടരാനും കോവിഡ് വാക്‌സിനുകളും കോവിഡ് വൈറസും തീര്‍ക്കുന്ന പ്രതിരോധ ശക്തിയെ മറികടക്കാനും ശേഷിയുള്ളതെന്ന് പഠനങ്ങള്‍. 2020കളുടെ അവസാന സമയത്താണ് റഷ്യയില്‍ കോസ്റ്റാ 1, കോസ്റ്റാ 2 വൈറസുകളെ വവ്വാലില്‍ കണ്ടെത്തുന്നത്, ഈ വൈറസിനെ കുറിച്ചുള്ള കൂടുതല്‍ പഠന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ അമേരിക്കന്‍ ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്.

സാര്‍സ് ബീറ്റാ കൊറോണ വൈറസ് (സാര്‍ബക്കോ വൈറസ്) വിഭാഗത്തില്‍പ്പെട്ട ഒരു തരം കൊറോണ വൈറസിനെയാണ് റൈനോപസ് ഹിപ്പോസിഡറോസിസ് (rhinopus hiposiderosis) അഥവാ ലെഷര്‍ ഹോഷൂ ബാറ്റ്‌സ് (lesser horseshoe bats) എന്ന കുഞ്ഞു വവ്വാലുകളില്‍ കണ്ടെത്തിയിരുന്നത്. പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഈ വൈറസുകള്‍ക്ക് മനുഷ്യ കോശങ്ങളിലേക്ക് സാര്‍സ് കോവി 2 വൈറസുകളെപ്പോലെ തന്നെ കടന്നുകയറാന്‍ സാധിക്കും എന്നാണ് മനസ്സിലാക്കേണ്ടത്. സാര്‍സ് കോവി വൈറസിനെ പോലെ തന്നെ ശരീരത്തിലേക്ക് കയറി ന്യൂമോണിയ പോലെയുള്ള രോഗമുണ്ടാക്കുന്ന ഈ വൈറസുകള്‍ക്ക് ഇപ്പോള്‍ ലഭ്യമായ കോവിഡ് വൈറസ് വാക്‌സിനുകള്‍ ഉണ്ടാക്കുന്ന പ്രതിരോധ ശേഷിയെ മറികടക്കാന്‍ സാധിക്കുമെന്നുമാണ് ഈ പഠനം സൂചിപ്പിക്കുന്നത്. അതിനാല്‍ നമുക്ക് ലഭ്യമായ വാക്‌സിനുകള്‍ക്ക് കൂടുതല്‍ തരത്തിലുള്ള കോവിഡ് വൈറസിനെ പ്രതിരോധിക്കുന്ന രീതിയില്‍ ഉള്ള വ്യത്യാസങ്ങള്‍ അനിവാര്യമാണ് എന്ന സൂചന കൂടിയാണ് ഈ പഠനം നല്‍കുന്നത്.പത്ത് ഗ്രാമില്‍ താഴെ മാത്രം തൂക്കം വരുന്ന ഈ കുഞ്ഞുവവ്വാലുകള്‍ യൂറോപ്പിലും ഇസ്രായേലിലും ടൂണീഷ്യയിലുമൊക്കയാണ് കാണപ്പെടുന്നത്. പക്ഷെ ഈ വവ്വാലുകള്‍ക്ക് വളരെ ദൂരം പറക്കാന്‍ സാധ്യമല്ല എന്നത് ഈ വവ്വാലുകളിലൂടെ വൈറസ് മറ്റ് ഭാഗങ്ങളിലേക്ക് പടരാനുള്ള സാധ്യതയില്ലെന്ന നിഗമനത്തില്‍ എത്താന്‍ സഹായിക്കും. മാത്രമല്ല ഈ വൈറസ് ഇതുവരെ മനുഷ്യരില്‍ സ്ഥീരികരിച്ചിട്ടുമില്ല. മറ്റു ജീവികളിലും രോഗമുണ്ടാക്കിയതായി ഇതുവരെ കണ്ടെത്തിയിട്ടുമില്ല. അതുകൊണ്ട് തന്നെ ഒരു വലിയ പകര്‍ച്ചവ്യാധി ഉണ്ടാകുമെന്ന ഭീതി പഠനത്തിന്റെ ഫലത്തില്‍ ആവശ്യമില്ലെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. നേരെ മറിച്ച് വാക്‌സിനുകളുമായി ബന്ധപ്പെട്ട ശാസ്ത്രജ്ഞര്‍ക്കും ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ദര്‍ക്കും വാക്‌സിനുകളില്‍ വരുത്തേണ്ട പുതിയ രീതിയിലുള്ള വ്യത്യാസങ്ങളെപ്പറ്റി ഒരു അവബോധം അല്ലെങ്കില്‍ ധാരണ തുറന്നുവെക്കുക്കയാണ് ഈ പഠനം ചെയ്യുന്നത്.

ജന്തുജന്യമായ കോവിഡ് വൈറസുകള്‍ തടയാനുള്ള ശേഷി കൂടി വാക്‌സിനുകള്‍ക്ക് ഉണ്ടാവേണ്ടതുണ്ടെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്നിരുന്നാല്‍ കൂടി പുതിയ തരത്തിലുള്ള വൈറസുകള്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതയും അത് പകര്‍ച്ച വ്യാധികള്‍ ഉണ്ടാക്കാനുള്ള സാധ്യതയും തള്ളിക്കാനാവുകയും ഇല്ല.

Content Highlights: COVID-like virus,Khosta 2 found in Russian bats;scientists say current vaccines ineffective


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented