Representative Image| Photo:ANI
ജനീവ: ചൈന, ബ്രിട്ടൻ ഉൾപ്പെടെ ലോകത്തെ പലരാജ്യങ്ങളിലും ഇപ്പോഴും കോവിഡ് നിരക്കുകൾ ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കോവിഡിന്റെ അടിയന്തരഘട്ടം അവസാനിക്കാറായി എന്ന് വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടന. എന്നാൽ ഒമിക്രോൺ വ്യാപനം ഇപ്പോഴും അതിവേഗമുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നു.
മഹാമാരിയുടെ അടിയന്തരഘട്ടം അവസാനിക്കാറായി എന്നു പറയാൻ കഴിയുന്ന അവസ്ഥയിലേക്ക് നാം കൂടുതൽ അടുക്കുകയാണ്. പക്ഷേ ഇതുവരെയും അങ്ങോട്ട് എത്തിയിട്ടില്ല. അതിനു കാരണം ഒമിക്രോണിന്റെ വ്യാപനശേഷിയാണ്- ലോകാരോഗ്യസംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് പറഞ്ഞു.
മുൻകാലത്ത് പടർന്നുപിടിച്ച ഡെൽറ്റ പോലുള്ള വകഭേദങ്ങളേക്കാൾ വ്യാപനശേഷിയുള്ളതാണ് ഒമിക്രോൺ എന്ന് തെളിഞ്ഞിട്ടുണ്ട്. ഇതുമൂലം മരണനിരക്കും കൂടിയിട്ടുണ്ട്. കൃത്യമായ നിരീക്ഷണത്തിലെ അപാകതയും ടെസ്റ്റുകളും വാക്സിനേഷനും കുറഞ്ഞതും പുതിയ വകഭേദങ്ങൾക്ക് സാഹചര്യങ്ങൾ ഒരുക്കുകയാണെന്ന് ലോകാരോഗ്യസംഘടന പറയുന്നു.
കഴിഞ്ഞ അഞ്ച് ആഴ്ച്ചയ്ക്കിടെ രേഖപ്പെടുത്തുന്ന മരണനിരക്കിൽ കുറവുണ്ടെന്ന് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ കഴിഞ്ഞയാഴ്ച്ച മാത്രം രേഖപ്പെടുത്തിയ മരണം 8,500 ആണ്. കോവിഡ് വന്ന് മൂന്നുവർഷത്തിനിപ്പുറവും നിരവധി മാർഗങ്ങളിലൂടെ മരണത്തെ പ്രതിരോധിക്കാമെന്നിരിക്കേ നിരക്ക് കുറയാത്തത് സ്വീകാര്യമല്ലെന്ന് ടെഡ്രോസ് അഥനോ ഗെബ്രിയേസുസ് വ്യക്തമാക്കി.
ലോകാരോഗ്യസംഘടനയുടെ നിഗമനപ്രകാരം ലോകജനസംഖ്യയുടെ 90ശതമാനം പേർക്കും വാക്സിനേഷനിൽ നിന്നോ മുൻപത്തെ കോവിഡ് ബാധയിൽ നിന്നോ പ്രതിരോധശേഷി ലഭിച്ചിരിക്കും എന്നാണ് കരുതുന്നത്.
Content Highlights: covid emergency phase closer to end but omicron transmission remains says who
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..