കോവിഡ്മരണം: സഹായം പത്തുനാള്‍ക്കകം നല്‍കണം -സുപ്രീംകോടതി


മരിച്ചയാളുടെ പേര്, വിലാസം, മരണസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഒരാഴ്ചയ്ക്കകം ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് സംസ്ഥാനങ്ങള്‍ നല്‍കണം

Photo: AP

ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിനുള്ള അരലക്ഷം രൂപയുടെ സഹായധനത്തിന് അപേക്ഷ ലഭിച്ചാല്‍ പത്തുദിവസത്തിനകം നല്‍കാന്‍ സംസ്ഥാനങ്ങള്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി.

ഇക്കാര്യത്തില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയിലെ മെമ്പര്‍ സെക്രട്ടറിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനങ്ങള്‍ പ്രത്യേക നോഡല്‍ ഓഫീസര്‍മാരെ നിയമിക്കണമെന്നും ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ സെക്രട്ടേറിയറ്റിലെ ഡെപ്യൂട്ടി സെക്രട്ടറിയുടെ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെയാണ് നോഡല്‍ ഓഫീസറായി നിയമിക്കേണ്ടത്. അര്‍ഹരായവരില്‍നിന്നാണ് അപേക്ഷയെത്തിയതെന്ന് നോഡല്‍ ഓഫീസര്‍ ഉറപ്പുവരുത്തണം. അതേസമയം, സഹായധനത്തിനുള്ള അപേക്ഷകള്‍ സാങ്കേതികത്വം പറഞ്ഞ് തള്ളരുതെന്നും കോടതി ആവര്‍ത്തിച്ചു.

മരിച്ചയാളുടെ പേര്, വിലാസം, മരണസര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഒരാഴ്ചയ്ക്കകം ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് സംസ്ഥാനങ്ങള്‍ നല്‍കണം.

കോവിഡ് ബാധിച്ച് രക്ഷിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിവരങ്ങളും നല്‍കണം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് സഹായധനം നല്‍കുന്നതുമായി ബന്ധപ്പെട്ട് അഡ്വ. ഗൗരവ് ബന്‍സല്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചുവരുന്നത്. നേരത്തേ ഇതുസംബന്ധിച്ച് ഒട്ടേറെ നിര്‍ദേശങ്ങള്‍ സുപ്രീംകോടതി ഇറക്കിയിരുന്നു.

'കോവിഡ് വ്യാപനത്തോത് കുറയുന്നു'

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനത്തോത് കുറയുന്നതായി മന്ത്രി വീണാ ജോര്‍ജ്. ജനുവരി ആദ്യ ആഴ്ചയില്‍ അതുവരെയുള്ളതിന്റെ 45 ശതമാനവും രണ്ടാം ആഴ്ചയില്‍ 148 ശതമാനവും മൂന്നാം ആഴ്ചയില്‍ 215 ശതമാനവും വര്‍ധന രോഗികളുടെ എണ്ണത്തിലുണ്ടായി. നാലാം ആഴ്ചയില്‍ 71 ശതമാനമായി കുറഞ്ഞു. ജനുവരി 28 മുതല്‍ ഫെബ്രുവരി മൂന്നുവരെയുള്ള കണക്കനുസരിച്ച് 10 ശതമാനമായി കുറഞ്ഞു. ഐ.സി.യു., വെന്റിലേറ്റര്‍ ഉപയോഗവും കുറഞ്ഞു. നിലവില്‍ 3,66,120 രോഗികളില്‍ 2.9 ശതമാനം പേരാണ് ആശുപത്രികളിലുള്ളതെന്നും അവര്‍ പറഞ്ഞു.

Content Highlights: Covid19 death, Health


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023

Most Commented