കോവിഡ് കണക്ക് ദിവസവും പ്രസിദ്ധീകരിക്കണമെന്ന് കേരളത്തിന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം


സ്വന്തം ലേഖിക

കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായകമാണ്.

പ്രതീകാത്മക ചിത്രം | Photo: P.T.I.

ന്യൂഡല്‍ഹി: കോവിഡ് കണക്കുകള്‍ ദിവസവും പ്രസിദ്ധീകരിക്കാത്തതിന് കേരളത്തെ വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഈമാസം 13 മുതല്‍ അഞ്ചുദിവസം കേരളം കണക്കു പുതുക്കിയില്ലെന്നും ഞായറാഴ്ച കണക്കുകള്‍ പുറത്തുവിട്ടത് രാജ്യത്തെ ആകെ കോവിഡ് കണക്കുകളെ ബാധിച്ചെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തില്‍ പറഞ്ഞു. ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് സംസ്ഥാന ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെയ്ക്ക് കത്തയച്ചത്.

രാജ്യത്തെ പ്രതിദിന കേസുകളില്‍ തിങ്കളാഴ്ച 90 ശതമാനം വര്‍ധനയാണ് കാണിക്കുന്നത്. ഞായറാഴ്ച 1150 ആയിരുന്ന എണ്ണം തിങ്കളാഴ്ച 2180 ആയി ഉയര്‍ന്നു. ഇതില്‍ 940 കേസും കേരളത്തിലാണ്. അഞ്ചുദിവസത്തിനുശേഷം കേരളം ഒറ്റയടിക്ക് കോവിഡ് കണക്കുകള്‍ പുറത്തുവിട്ടതാണ് രാജ്യത്തെയാകെ കോവിഡ് കണക്ക് ഉയരാനിടയാക്കിയതെന്ന് കത്തില്‍ പറയുന്നു.

കണക്കുകള്‍ കൃത്യമായി പ്രസിദ്ധീകരിക്കുന്നത് രോഗവ്യാപനം തടയുന്നതില്‍ നിര്‍ണായകമാണ്. കേസുകള്‍ വര്‍ധിക്കുന്ന സ്ഥലങ്ങള്‍ കണ്ടെത്തി ഒറ്റപ്പെടുത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സംസ്ഥാനം തയ്യാറാകണമെന്ന് കത്തില്‍ പറയുന്നു.

കണക്ക് പ്രസിദ്ധീകരണത്തില്‍ സംസ്ഥാനത്തിനെതിരേ നേരത്തേയും വിമര്‍ശനമുയര്‍ന്നിരുന്നു. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞതിനാലാണ് കണക്ക് പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിവെച്ചതെന്നും വകുപ്പില്‍ ഡേറ്റാശേഖരണം തുടരുമെന്നുമായിരുന്നു കേരളത്തിന്റെ വിശദീകരണം.

പ്രതിദിന കേസുകളില്‍ 90 ശതമാനം വര്‍ധന

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 90 ശതമാനം വര്‍ധിച്ചു. ഞായറാഴ്ചമാത്രം 2183 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 4,30,44,280 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 1150 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാണ, മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ പ്രതിദിനരോഗികളുടെ എണ്ണം നൂറ് കടന്നത്. ദിവസേന റിപ്പോര്‍ട്ടുചെയ്യുന്ന മരണത്തിലും നേരിയ വര്‍ധനയുണ്ട്. 214 മരണമാണ് ഞായറാഴ്ച റിപ്പോര്‍ട്ടുചെയ്തത്. പ്രതിദിന രോഗസ്ഥിരീകരണനിരക്ക് 0.31 ശതമാനത്തില്‍നിന്ന് 0.83 ശതമാനമായി ഉയര്‍ന്നു. നിലവില്‍ 11,542 പേര്‍ക്കാണ് രോഗമുള്ളത്. രോഗമുക്തിനിരക്ക് 98.76 ശതമാനമാണ്. വാക്‌സിനെടുത്തവരുടെ എണ്ണം 186.54 കോടി കവിഞ്ഞു. 12-നും 14-നും ഇടയില്‍ പ്രായമുള്ള 2.43 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കി.

നാലാംതരംഗത്തിന് സാധ്യതയില്ല -കാന്‍പുര്‍ ഐ.ഐ.ടി.

നിലവിലെ സാഹചര്യത്തില്‍ കോവിഡ് നാലാംതരംഗത്തിന് സാധ്യയില്ലെന്ന് കാന്‍പുര്‍ ഐ.ഐ.ടി. പ്രൊഫ. മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.

ഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കോവിഡ് കേസുകളിലെ വര്‍ധനയ്ക്കുകാരണം നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിന്റെ പെട്ടെന്നുള്ള പ്രതികരണമാണ്. ദിവസങ്ങള്‍ക്കുള്ളില്‍ കേസുകള്‍ കുറയുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നുതരംഗങ്ങളും പ്രവചിച്ച കാന്‍പുര്‍ ഐ.ഐ.ടി. മോഡലിന് നേതൃത്വം നല്‍കിയത് മനീന്ദ്ര അഗര്‍വാളായിരുന്നു.

Content Highlights: Central Government directs Kerala to publish Covid-19 cases daily

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
tapsee pannu

1 min

തപ്‌സി ഡയറ്റിനായി ഒരു മാസം ചിലവഴിയ്ക്കുന്നത് ഒരു ലക്ഷം രൂപ

Mar 18, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented