കോവിഡ് രണ്ടാം ദിനവും 3000 കടന്നു; പടരുന്നത് ഒമിക്രോണിന്റെ വകഭേദം


കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം

Representative Image | Photo: Gettyimages.in

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. 3419 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം 3488 പേർക്ക് രോഗം കണ്ടെത്തിയിരുന്നു.

എറണാകുളം ജില്ലയിൽ രോഗികളുടെ എണ്ണം ആയിരം കടന്നു (1072). ഏഴ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18,345 പേർ ചികിത്സയിലുണ്ട്. രോഗസ്ഥിരീകരണ നിരക്ക് 16.32 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 14.15 ആണ്.

രോഗികൾ: തിരുവനന്തപുരം-604, കൊല്ലം-199, പത്തനംതിട്ട-215, ഇടുക്കി-67, കോട്ടയം-381, ആലപ്പുഴ-173, തൃശ്ശൂർ-166, പാലക്കാട്-68, മലപ്പുറം-75, കോഴിക്കോട്-296, വയനാട്-36, കണ്ണൂർ-43, കാസർകോട്-24.

കരുതൽഡോസിന് പ്രത്യേകയജ്ഞം

തിരുവനന്തപുരം: വ്യാഴാഴ്ചമുതൽ ആറുദിവസം കോവിഡ് വാക്സിന്റെ കരുതൽഡോസ് (മൂന്നാംഡോസ്) നൽകാൻ പ്രത്യേകയജ്ഞം. ഈ ആഴ്ചയിലെ വ്യാഴം, വെള്ളി ദിവസങ്ങളിലും അടുത്ത ആഴ്ചയിലെ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലുമാണ് വാക്സിൻ നൽകുക. 60 വയസ്സിനുമുകളിലുള്ള പാലിയേറ്റീവ് കെയർ രോഗികൾ, കിടപ്പുരോഗികൾ, വയോജനമന്ദിരങ്ങളിലുള്ളവർ എന്നിവർക്ക് കരുതൽഡോസ് വീട്ടിലെത്തി നൽകും.

കോവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് തീരുമാനം. മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യവകുപ്പ് ഉന്നതതലയോഗം സംസ്ഥാനത്തെ രോഗസാഹചര്യം വിലയിരുത്തി.

എറണാകുളം, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിലാണ് രോഗികൾ കൂടുതൽ. ഒമിക്രോണിന്റെ വകഭേദമാണ് പടരുന്നത്. ഇതിന് രോഗതീവ്രത കുറവാണെങ്കിലും പെട്ടന്ന് പകരാൻ സാധ്യതയുണ്ട്. എല്ലാവരും കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം.

Content Highlights: covid cases rising in kerala, omicron variant

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pc george

1 min

മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ സംഭവം; ഖേദം പ്രകടിപ്പിച്ച് പി.സി ജോര്‍ജ് 

Jul 2, 2022

Most Commented