രാജ്യത്തെ എട്ടുസംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു


കേരളമുൾപ്പെടെ 8 സംസ്ഥാനങ്ങളിൽ ടി.പി.ആർ 22 ശതമാനത്തിന് മുകളിലെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം.

പ്രതീകാത്മക ചിത്രം | Photo: A.N.I

ന്യൂഡൽഹി: കേരളം, മഹാരാഷ്ട്ര, പശ്ചിമബംഗാൾ, ഡൽഹി, തമിഴ്നാട്, കർണാടക, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിലുണ്ടാകുന്ന വർധനയിൽ ആശങ്ക പ്രകടിപ്പിച്ച് കേന്ദ്ര സർക്കാർ.

ഇവിടങ്ങളിൽ പോസിറ്റിവിറ്റിനിരക്ക് 22 ശതമാനത്തിന് മുകളിലാണ്. പശ്ചിമബംഗാളിൽ 32.18 ശതമാനമാണ്. ആളുകൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. സംസ്ഥാന സർക്കാരുകൾ പരിശോധന, വാക്സിനേഷൻ എന്നിവ വർധിപ്പിക്കണം. ഒപ്പം നിയന്ത്രണങ്ങളിലൂടെ കേസുകൾ കുറയ്ക്കണമെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.

സംസ്ഥാനങ്ങൾ ഓക്സിജൻ ലഭ്യത ഉറപ്പാക്കണം-കേന്ദ്രം

കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ഓക്സിജന്റെ ലഭ്യത ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കുറഞ്ഞത് 48 മണിക്കൂർ ഇടതടവില്ലാതെ ഉപയോഗിക്കാനുള്ള ഓക്സിജൻ ശേഖരിച്ചുവെക്കണം. ദ്രാവകരൂപത്തിലുള്ള ഓക്സിജൻ ടാങ്കുകളിൽ നിറച്ചുവെക്കണം. ഓക്സിജൻ പ്ലാന്റുകളുടെ പ്രവർത്തനം കൃത്യ ഇടവേളകളിൽ നിരീക്ഷിക്കണമെന്നും ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ പറഞ്ഞു.

•ഒമിക്രോൺ: 401 രോഗികൾകൂടി

ബുധനാഴ്ച 401 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4868 ആയി. ലോകത്ത് 115 ഒമിക്രോൺ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

•കേരളം: 76 പേർക്കുകൂടി ഒമിക്രോൺ; ആദ്യ ക്ലസ്റ്റർ പത്തനംതിട്ടയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് 76 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 421 ആയി. പത്തനംതിട്ടയിലെ സ്വകാര്യ നഴ്‌സിങ് കോളേജിൽ സംസ്ഥാനത്തെ ആദ്യ ഒമിക്രോൺ ക്ലസ്റ്റർ രൂപപ്പെട്ടു.

സംസ്ഥാനത്തെ ഒമിക്രോൺ ബാധിതരിൽ 290 പേർ ലോ റിസ്ക് രാജ്യങ്ങളിൽനിന്നും 85 പേർ ഹൈറിസ്ക് രാജ്യങ്ങളിൽനിന്നും വന്നവരാണ്.

കോവിഡ് അതിവ്യാപന ഭീഷണിയില്‍; നിയന്ത്രണങ്ങള്‍ ഉത്തരവില്‍ മാത്രം

തിരുവനന്തപുരം: കോവിഡ് അതിവേഗം പടരുമ്പോഴും നിയന്ത്രണങ്ങള്‍ മരണാനന്തരച്ചടങ്ങുകളിലും വിവാഹങ്ങളിലും മാത്രം ഒതുക്കി സര്‍ക്കാര്‍. സമ്മേളനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തോന്നുംപോലെ ആളെക്കൂട്ടുന്നത് തുടരുകയാണ്. വ്യാപാരകേന്ദ്രങ്ങളിലും പൊതുപരിപാടികളിലുമെല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. എടപ്പാള്‍ പാലം ഉദ്ഘാടനത്തിനും വന്‍ ജനക്കൂട്ടമെത്തി. നാലു ദിവസമായി പ്രതിദിനം അയ്യായിരത്തോളമായിരുന്ന കോവിഡ് രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം പതിനായിരം കടന്നു.

തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിട്ടുണ്ട്. സാംസ്‌കാരിക-സാമുദായിക പരിപാടികള്‍ ഓണ്‍ലൈനാക്കണമെന്നും പൊതുയോഗങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ തീരുമാനിച്ചെങ്കിലും പാര്‍ട്ടി സമ്മേളനങ്ങളില്‍പ്പോലും ഇതൊന്നും പാലിക്കുന്നില്ല. സെക്രട്ടേറിയറ്റിനു മുന്നില്‍ മിക്ക ദിവസങ്ങളിലും ഒരു കോവിഡ് മുന്‍കരുതലും പാലിക്കാതെയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.

യാത്രക്കാരുടെ ബാഹുല്യത്തിനനുസരിച്ച് സര്‍വീസുകള്‍ നടത്താന്‍ തയ്യാറാവാത്ത കെ.എസ്.ആര്‍.ടി.സി., ബസുകളില്‍ പരമാവധി ആളുകളെ കുത്തിനിറയ്ക്കുകയാണ്. സ്‌കൂളുകളും കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ കോവിഡ് ക്ലസ്റ്ററുകളിലേക്കു നീങ്ങുമോയെന്ന ആശങ്കയുമുണ്ട്. പത്തനംതിട്ടയിലെ ഒരു നഴ്സിങ് കോളേജ് ഒമിക്രോണ്‍ ക്ലസ്റ്ററായി മാറിയെന്ന് സര്‍ക്കാര്‍തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ഒരു ഫാര്‍മസി കോളേജിലെ 70-ഓളം വിദ്യാര്‍ഥികള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് പരിശോധനകളും കുറവാണ്. ലക്ഷണങ്ങളില്ലാത്തവര്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ട എന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതേ സ്ഥിതി തുടരുകയാണെങ്കില്‍ വീണ്ടും പൂര്‍ണമായ അടച്ചിടലുകളിലേക്കു പോകേണ്ടിവരുമെന്നാണ് ആശങ്ക.

Content highlights: covid cases raising in eight states, tpr rates above 22 percent in thes states


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ഞെട്ടിച്ച തകര്‍ച്ച, ടുലിപ് മാനിയ!

Jan 30, 2023

Most Commented