സംസ്ഥാനത്ത് രണ്ടാംദിവസവും കോവിഡ് രണ്ടായിരം കടന്നു; ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യപ്രവർത്തകർ


എറണാകുളം ജില്ലയിൽ ആശങ്ക വർധിക്കുകയാണ്.

Representative Image | Photo: PTI

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും കോവിഡ് കേസുകൾ രണ്ടായിരം കടന്നു. സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന എറണാകുളം ജില്ലയിൽ ആശങ്ക വർധിക്കുകയാണ്. അഞ്ചുമരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഒരെണ്ണം നിലവിൽ എറണാകുളത്താണ്.

2193 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഇതിൽ 589ഉം എറണാകുളം ജില്ലയിലാണ്. തുടർച്ചയായി രണ്ടാംദിനവും ജില്ലയിൽ കോവിഡ് കേസുകൾ അഞ്ഞൂറ് കടന്നിരിക്കുകയാണ്. എറണാകുളത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 2500 പിന്നിട്ടു. ജനങ്ങൾ കോവിഡ് ജാ​ഗ്രത കൃത്യമായി പാലിക്കാത്തത് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് ആരോ​ഗ്യവിഭാ​ഗം ആശങ്കപ്പെടുന്നു. മാസ്ക് ഉൾപ്പെടെയുള്ള മുൻകരുതൽ സംവിധാനം ഉപയോ​ഗിക്കുന്നതിൽ പലരും അലംബാവം കാട്ടുന്നുണ്ടെന്നും ഇത് രോ​ഗവ്യാപനം വർധിക്കുന്നതിന് ഇടയാക്കുമെന്നും ആരോ​ഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

രാജ്യത്തെ കോവി‍ഡ് കേസിലും വർധന

അതിനിടെ രാജ്യത്തെ കോവിഡ് കേസുകളുടെ കണക്കുകളിലും ക്രമാതീതമായ വർധന. കഴിഞ്ഞ 24 മണിക്കൂറിൽ 7,240 പേർക്ക് രോഗം സ്ഥിരീകരിച്ചു. പ്രതിദിന കേസുകളിൽ 40 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇതുവരെരോഗം ബാധിച്ചവരുടെ എണ്ണം 4,31,97,522 ആയി.

32,498 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 24 മണിക്കൂറിനുള്ളിൽ എട്ട് മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,24,723 ആയി ഉയർന്നു.1.62 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് നിലവിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടു സംസ്ഥാനങ്ങളിലും 2000ൽ അധികം കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. മഹാരാഷ്ട്രയിൽ 2701 കേസുകളും കേരളത്തിൽ 2271 കേസുകളുമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്.

വിമാനത്തിൽ മാസ്‌ക് വീണ്ടും നിർബന്ധം

ന്യൂഡൽഹി: താക്കീതു നൽകിയിട്ടും മുഖാവരണം ധരിക്കാൻ വിസമ്മതിക്കുന്ന യാത്രക്കാരെ വിമാനത്തിൽ കയറ്റരുതെന്ന് വ്യോമയാന ഡയറക്ടറേറ്റ് (ഡി.ജി.സി.എ.) വിമാനക്കമ്പനികളോട് നിർദേശിച്ചു. ഇത്തരം യാത്രക്കാരിൽനിന്ന് പിഴയീടാക്കാൻ വിമാനത്താവളങ്ങൾ പോലീസിന്റെയും സുരക്ഷാജീവനക്കാരുടെയും സഹായം തേടണമെന്നും ബുധനാഴ്ച പുറത്തിറക്കിയ നിർദേശങ്ങളിൽ പറയുന്നു.

മുഖാവരണം ധരിക്കാത്ത യാത്രക്കാർക്കെതിരേ കർശനനടപടിക്ക് വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഡി.ജി.സി.എ. കൃത്യമായ നിർദേശങ്ങൾ നൽകണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് നടപടി. യാത്രാമധ്യേ വിമാനജീവനക്കാർ നൽകുന്ന സുരക്ഷാനിർദേശങ്ങൾ വകവെക്കാതെ കോവിഡ് മാനദണ്ഡം ലംഘിക്കുന്നവരെ ‘അച്ചടക്കമില്ലാത്ത യാത്രക്കാരായി’ തരംതാഴ്ത്താനും കമ്പനികൾക്ക് അധികാരം നൽകി. ഇത്തരക്കാരെ വിമാനത്തിൽ കയറുന്നതിൽനിന്ന് നിശ്ചിതകാലത്തേക്ക് വിലക്കാൻ കമ്പനികളോട് നിർദേശിച്ചിട്ടുണ്ട്.

Content Highlights: covid cases in kerala, covid rate in kerala today


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023

Most Commented