കോവിഡ് മാറിയെന്ന ചിന്തയിൽ ബൂസ്റ്റർ ഡോസിനോട് വിമുഖത; വിതരണം അറിയുന്നില്ലെന്ന് പരാതിയും


Photo: Mathrubhumi

മലപ്പുറം: ജില്ലയിൽ കോവിഡ് ബൂസ്റ്റർ ഡോസ് വാക്‌സിനെടുത്തവർ വെറും ഏഴു ശതമാനം മാത്രം. ബൂസ്റ്റർ ഡോസ് വാക്‌സിന്റെ സൗജന്യവിതരണം തുടങ്ങി ഒരു മാസം തികയാറാവുമ്പോഴാണിത്. മൂന്നാം ഡോസിന് യോഗ്യരായ 18 വയസ്സിനു മുകളിൽ പ്രായമുള്ള 20,04,833 പേരാണ് ജില്ലയിലുള്ളത്. ഇവരിൽ 1,23,882 പേർ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തിയിട്ടും ആളുകൾ വാക്‌സിനെടുക്കാൻ മടിക്കുകയാണ്. എന്നാൽ വാക്സിൻ വിവരങ്ങൾ അറിയുന്നില്ലെന്നും പലതവണ ആരോഗ്യകേന്ദ്രങ്ങളിലെത്തി മടങ്ങേണ്ടി വരികയാണെന്നും മറുവശത്ത് ആരോപണമുയരുന്നു.

യുവാക്കൾ ഒരു ശതമാനം

ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരിൽ കൂടുതൽ 18 -നും 44 -നും ഇടയിൽ പ്രായമുള്ളവരാണ്. 16,399 പേർ മാത്രമാണ് വാക്‌സിനെടുത്തത്. വെറും ഒരു ശതമാനം മാത്രമാണിത്. 45 -നും 59 -നും ഇടയിൽ പ്രായമുള്ളവരിൽ മൂന്നു ശതമാനമാണ് വാക്‌സിനെടുത്തത്. 18,968 പേർ. 60 -നു മുകളിൽ പ്രായമുള്ള 87,721 പേരും ബൂസ്റ്റർ ഡോസ് സ്വീകരിച്ചു.

പോയിട്ടില്ല കോവിഡ്

കോവിഡ് മാറിയെന്ന ചിന്തയിലാണ് പലരും ബൂസ്റ്റർ ഡോസിനോട് വിമുഖത കാണിക്കുന്നത്. ജില്ലയിൽ ഇപ്പോഴും ദിവസേന അൻപതിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. മുൻപ് സ്വീകരിച്ച വാക്‌സിന് പൂർണഫലം ലഭിക്കാൻ ബൂസ്റ്റർ ഡോസ് സ്വീകരിക്കണം. മൂന്നു മാസം കഴിയുമ്പോഴേക്കും ആന്റിബോഡികളുടെ എണ്ണം കുറയാൻ തുടങ്ങും. കുട്ടികൾക്കുള്ള ടി.ടി, ഡി.ടി.പി. വാക്‌സിനുകൾക്ക് ഓരോ പ്രായത്തിലും ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കുന്നതു പോലെ തന്നെയാണ് കോവിഡ് പ്രതിരോധ വാക്‌സിന്റെ ബൂസ്റ്റർ ഡോസെടുക്കുന്നതും.

ആർക്കൊക്കെ ? എവിടെയൊക്കെ ?

രണ്ടാംഡോസെടുത്ത് ആറു മാസം കഴിഞ്ഞ എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ സ്വീകരിക്കാം. വിദേശത്തേക്ക് പോകുന്നവർക്ക് 90 ദിവസം കഴിഞ്ഞും വാക്‌സിൻ എടുക്കാം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും താലൂക്കാശുപത്രികളിലും ജില്ലാ ആശുപത്രികളിലും കോവിഡ് സൗജന്യ ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകും.

18 -നും 59 -നും ഇടയിൽ പ്രായമുള്ളവർക്കായുള്ള ബൂസ്റ്റർ ഡോസിന്റെ സൗജന്യവിതരണം ജൂലായ്‌ 15 -നാണ് തുടങ്ങിയത്. ജില്ലയിൽ നിലവിൽ വാക്സിൻ ക്ഷാമം ഇല്ലെന്നും ഞായറാഴ്ചകളിലൊഴികെ വിതരണം നടത്തുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ആർ. രേണുക പറഞ്ഞു.

വിതരണം അറിയുന്നില്ലെന്ന് പരാതി

ഒന്നും രണ്ടും ഡോസുകൾ എടുത്തതു പോലെ ഏതൊക്കെ കേന്ദ്രങ്ങളിൽ വാക്സിൻ ലഭ്യമാണെന്നത് കോവിൻ സൈറ്റിൽ ഇല്ലാത്തത് ആളുകളെ കുഴക്കുന്നുണ്ട്. ഓരോ ദിവസവും വാക്സിൻ ലഭിക്കുന്ന പ്രാഥമികാരോഗ്യ േകന്ദ്രങ്ങളുടെ വിവരങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഫെയ്‌സ്ബുക്ക് പേജിൽ പുതുക്കുന്നുണ്ടെങ്കിലും ഇതിൽ കൃത്യതയില്ല. ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ എണ്ണവും ജില്ലയിൽ കുറവാണ്. പി.എച്ച്.സികളിൽ പല തവണ എത്തി മടങ്ങിയവരുമുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിൽ കൃത്യമായ ഏകോപനമില്ലാത്തതും തിരിച്ചടിയാവുന്നു. സൗജന്യവിതരണം സെപ്റ്റംബർ 30 -ന് അവസാനിക്കാനിരിക്കെ വാക്സിൻ ലഭിക്കില്ലേയെന്ന ആശങ്കയിലാണ് പലരും.

Content Highlights: covid booster dose


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented