കോവിഡ് വാക്സിനുകൾ മുസ്ലീം മതവിശ്വാസപ്രകാരം ഹലാൽ ആണെന്ന് ലോകാരോ​ഗ്യ സംഘടന. കോവിഡ് വാക്സിനുകളിൽ മൃ​ഗക്കൊഴുപ്പ് ഉപയോ​ഗിക്കുന്നുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. ഇതിനെത്തുടർന്നാണ് കോവിഡ് വാക്സിനുകളിൽ പന്നിയിൽ നിന്നോ മറ്റോ ഉള്ള മൃ​ഗക്കൊഴുപ്പ് ഉപയോ​ഗിക്കുന്നില്ലെന്നും വാക്സിനുകൾ ഹലാൽ (അനുവദനീയം) ആണെന്നും ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കിയത്. 

കോവിഡ് വാക്സിനുകൾ ശരിയത്ത് നിയമത്തിന് (Sharia Law) കീഴിൽ വരുമെന്ന്  സൗദി അറേബിയയിലെ ജിദ്ദയിലെ മെഡിക്കൽ ഫിക്ക് സിംപോസിയം (International Islamic Fiqh Academy) പ്രഖ്യാപിച്ചിട്ടുണ്ടെന്നും ലോകാരോ​ഗ്യ സംഘടന ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. 

ലോകമെങ്ങും നടക്കുന്ന കോവിഡ് വാക്സിനേഷന് വേ​ഗത കൂട്ടാനാണ് ലോകാരോ​ഗ്യസംഘടനയുടെ ഇത്തരമൊരു വിശദീകരണം. 

Content Highlights: COVID-19 vaccines Halal, permissible under Sharia Law: WHO, Health, Covid19, Covid Vaccines