-
തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ പ്രാദേശിക തലത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. കണ്‍ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം ഏപ്രില്‍ 30 വരെ നീട്ടി. അതത് ജില്ലകളിലെ സാഹചര്യം കണക്കിലെടുത്ത് ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ലോക്ഡൗണ്‍ പോലെയുള്ള കടുത്ത നിയന്ത്രണങ്ങള്‍ ഇപ്പോള്‍ പരിഗണനയിലില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന.
പൊതുസ്ഥലങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും സന്ദര്‍ശകര്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതടക്കമുള്ള കാര്യങ്ങളാണു പരിഗണിക്കുന്നത്. അനാവശ്യ യാത്രകള്‍ ഒഴിവാക്കി ജനം സ്വയംനിയന്ത്രണം പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. നിയന്ത്രണങ്ങളുടെ ലംഘനം, മാസ്‌ക് ഉപയോഗിക്കാതിരിക്കല്‍ തുടങ്ങിയവ കണ്ടെത്താന്‍ പോലീസ് പരിശോധന കര്‍ശനമാക്കും.
അഞ്ചാംഘട്ട ലോക്ഡൗണ്‍ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച കേന്ദ്ര മാര്‍ഗനിര്‍ദേശം ഏപ്രില്‍ 30 വരെ തുടരും. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി വി.പി. ജോയ് കഴിഞ്ഞദിവസം ഉത്തരവിറക്കി. കണ്‍ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ മാത്രമേ അനുവദിക്കൂ. 65 വയസ്സ് കഴിഞ്ഞവര്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും പ്രത്യേക സംരക്ഷണമൊരുക്കും.
എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളില്‍ പ്രതിദിന രോഗികളുടെ എണ്ണം അഞ്ഞൂറിനു മുകളിലാണ്. എറണാകുളത്താണ് കൂടുതല്‍ (977) പേര്‍ക്ക് രോഗം പിടിപെട്ടത്.
കൂടുതല്‍ വാക്സിന്‍ വേണമെന്ന് കേരളം
45 വയസ്സ് കഴിഞ്ഞ എല്ലാവര്‍ക്കും കോവിഡ് മാസ് വാക്‌സിനേഷന്‍ കാമ്പയിന് ആരോഗ്യവകുപ്പ് തുടക്കമിട്ടു. എന്നാല്‍, ആവശ്യമായത്ര വാക്‌സിന്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ ഡോസ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
Content Highlights: Covid 19 updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..